ചെറുതുരുത്തിയില്‍ ഭക്ഷ്യവിഷബാധ?; തിരുവോണ നാളില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ ചികിത്സയില്‍
August 30, 2023
1 minute Read

തൃശൂര്‍ ചേലക്കരയിലെ ഹോട്ടലില്‍ നിന്ന് തിരുവോണ ദിവസം ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. ചെറുതുരുത്തി അറേബ്യന്‍ ഹോട്ടലിനെതിരെയാണ് പരാതി.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരുടെ പരാതിയില്‍ പൊലീസ് എത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്. സ്ഥലത്ത് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പരിശോധനയ്‌ക്കെത്തിയിട്ടില്ല. ചേലക്കര ജീവോദ ആശുപത്രിയില്‍ 16 പേരും താലൂക്ക് ആശുപത്രിയില്‍ 12 പേരുമാണ് ചികിത്സയില്‍ ഉള്ളത്. തിരുവോണ ദിവസം വൈകിട്ടാണ് ഇവര്‍ അറേബ്യന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. അല്‍ഫാമില്‍ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് വിവരം.
Story Highlights: Food poison Cheruthuruthi Thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement