പാലക്കാട് സഹോദരിമാര്‍ മുങ്ങിമരിച്ചത് പിതാവിന്റെ കണ്‍മുന്നില്‍ വച്ച്; നോവായി നാട്

പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് ഓണം ആഘോഷിക്കാനെത്തിയ സഹോദരികളായ മൂന്ന് പേര്‍ മുങ്ങി മരിച്ചത് പിതാവിന്റെ കണ്‍മുന്നില്‍ വച്ച്. കോട്ടോപ്പാടം ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവതികളാണ് മരിച്ചത്. തൊട്ടടുത്ത് അലക്കുകയായിരുന്ന പിതാവിന്റെ കണ്മുന്നില്‍ വെച്ച് പെണ്‍കുട്ടികള്‍ ആഴത്തില്‍ അകപ്പെടുകയായിരുന്നു.
കോട്ടോപ്പാടം ഭീമനാട് പെരുങ്കുളത്തിലാണ് സഹോദരിമാരായ റിന്‍ഷി, നിഷിത, റമീഷ എന്നിവര്‍ കുളിക്കാന്‍ ഇറങ്ങിയത്. ഉച്ചക്ക് ഒരുമണിയോടെയാണ് ഇവര്‍ കുളിക്കാനെത്തിയത്. യുവതികള്‍ അപകടത്തില്‍പ്പെട്ടത് കണ്ട് ഒപ്പമുണ്ടായിരുന്ന കുട്ടി ബഹളം വെച്ച് സമീപത്തുണ്ടായിരുന്നവരെ വിവരമറിയിക്കുകയായിരുന്നു. സമീപത്തെ പാടത്ത് പണിക്കെത്തിയ അതിഥി തൊഴിലാളിയും നാട്ടുകാരും ചേര്‍ന്നാണ് മൂവരെയും കരയ്ക്കെത്തിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
യുവതികളെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് തഹസീല്‍ദാരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച മൃതദ്ദേഹങ്ങള്‍ നാളെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Story Highlights: Three sisters drowned Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here