ലളിതം അതിവേഗം; 5Gയുടെ എയര്‍ഫൈബര്‍ കണക്ഷനുമായി ജിയോയും എയര്‍ടെലും

രാജ്യത്ത് 5ജിയുടെ വരവോടെ ഇന്റര്‍നെറ്റ് സേവന രംഗത്ത് വന്‍ മാറ്റങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പരമ്പരാഗത ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ സങ്കല്‍പങ്ങള്‍ മാറ്റിയെഴുതാന്‍ തയ്യാറെടുക്കുകയാണ് എയര്‍ടെലും ജിയോയും. എയര്‍ഫൈബര്‍ നെറ്റ് സേവനം ലഭ്യമാക്കാനാണ് ഇരു കമ്പനികളും തയ്യാറെടുക്കുന്നത്.
ഫിക്‌സ്ഡ് വയര്‍ലെസ് ആക്‌സസ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റത്തിന്റെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നാണ് എയര്‍ ഫൈബര്‍. എയര്‍ ഇതിനകം തന്നെ രാജ്യത്തെ രണ്ടു നഗരങ്ങളില്‍ എക്‌സ്ട്രീം എയര്‍ ഫൈബര്‍ സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങി കഴിഞ്ഞു. ജിയോ സെപ്റ്റംബര്‍ 19ന് എയര്‍ഫൈബര്‍ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്ലഗ് ആന്‍ഡ് പ്ലേ ഉപകരണം ഉപയോഗിച്ച് 5ജി സേവനം ലഭ്യമാക്കുകയാണ് എയര്‍ ഫൈബര്‍ ചെയ്യുന്നത്. നമ്മുക്ക് തെന്ന് വീട്ടില്‍ എയര്‍ഫൈബര്‍ കണക്ഷനുകള്‍ സെറ്റ് ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.
പരമ്പരാഗത റൂട്ടറുകളും ഫൈബര്‍ കേബിളുകളും ഇതില്‍ ഉപയോഗിക്കേണ്ടി വരുന്നില്ല. ജിയോ എയര്‍ ഫൈബറും എക്‌സ്ട്രീം എയര്‍ഫൈബറും സിം കാര്‍ഡുകള്‍ വഴിയുള്ള 5ജി കണക്ഷനുകളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ എയര്‍ഫൈബര്‍ കണക്ഷനുകളെ കൊണ്ട് കഴിയും. എയര്‍ ഫൈബര്‍ കണക്ഷനായി ജിയോയും എയര്‍ടെലും വൈഫൈ 6 റൂട്ടര്‍ നല്‍കുന്നുണ്ട്.
എയര്‍ടെല്‍ ഫൈബര്‍ റൂട്ടറിലേക്ക് ഒന്നിലധികം ഉപകരണങ്ങള്‍ കണക്ട് ചെയ്യാന്‍ സാധിക്കുന്നതാണ്. എയര്‍ടെല്‍ എക്‌സ്ട്രീം എയര്‍ ഫൈബര്‍ സേവനത്തിന് ഈറു മാസത്തേക്ക് 7733 രൂപയാണ് വരുന്നത്. എക്‌സ്ട്രീം എയര്‍ഫൈബര്‍ കണക്ഷന്റെ ലഭ്യത മനസിലാക്കുന്നതിനായി എയര്‍ടെല്‍ അവരുടെ സൈറ്റില്‍ സൗകര്യ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജിയോ ഫൈബര്‍ സേവനത്തിന്റെ പ്രതിമാസ പ്ലാനുകള്‍, ചെലവ് എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here