Advertisement

സീസണ്‍ അനുസരിച്ച് പങ്കാളിയെ മാറ്റുന്നത് ആരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണമല്ല: ലിവിങ് ടുഗെതറിനെതിരെ അലഹബാദ് ഹൈക്കോടതി

September 1, 2023
Google News 2 minutes Read
Allahabad HC slams live-in relationships

ലിവ്-ഇന്‍-റിലേഷന്‍ഷിപ്പുകള്‍ വിവാഹമെന്ന സ്ഥാപനത്തെ തകര്‍ക്കാനുള്ള ഉപായമെന്ന് നിരീക്ഷിച്ച് അലഹബാദ് ഹൈക്കോടതി. സീസണ്‍ അനുസരിച്ച് പങ്കാളിയെ മാറ്റുന്നത് ആരോഗ്യകരവും സുസ്ഥിരവുമായ സമൂഹത്തിന്റെ ലക്ഷണമല്ലെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ലിവ്-ഇന്‍ പങ്കാളിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ഒരാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശങ്ങള്‍. ഇന്ത്യ പോലൊരു രാജ്യത്ത് മധ്യവര്‍ഗ സദാചാരത്തെ അവഗണിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ( Allahabad HC slams live-in relationships)

വിവാഹം ഒരു വ്യക്തിയ്ക്ക് നല്‍കുന്ന സുരക്ഷിതത്വവും സാമൂഹ്യമായ അംഗീകാരവും പുരോഗതിയും സുസ്ഥിരതയും ലിവ്-ഇന്‍ ബന്ധങ്ങള്‍ നല്‍കുന്നില്ലെന്ന് കോടതി പറഞ്ഞു. വികസിത രാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നയിടങ്ങളിലെ പോലെ വിവാഹങ്ങള്‍ നമ്മുടെ നാട്ടിലും കാലോചിതമല്ലാതാകുമ്പോഴേ ലിവ്-ഇന്‍ ബന്ധങ്ങള്‍ നോര്‍മലാകൂ എന്നും ജസ്റ്റിസ് സിദ്ധാര്‍ത്ഥ് നിരീക്ഷിച്ചു. ഇത്തരം ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

വിവാഹമെന്ന സ്ഥാപനത്തെ ഇല്ലാതാക്കുന്നതില്‍ സിനിമകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും പങ്കുണ്ടെന്നും കോടതി പറഞ്ഞു. ലിവ്-ഇന്‍ ബന്ധങ്ങള്‍ പുരോഗമനപരമായിട്ടാണ് പലതിലും കാണിക്കുന്നത്. ഇതിലേക്ക് വളരെ വേഗത്തില്‍ യുവതലമുറ ആകര്‍ഷിക്കപ്പെടുന്നു. ഇത്തരം ബന്ധങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പലപ്പോഴും അവര്‍ അജ്ഞരായിരിക്കുമെന്നും കോടതി പറഞ്ഞു.

Story Highlights: Allahabad HC slams live-in relationships

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here