Advertisement

നെൽ വിവാദത്തിൽ ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യയുടെ സോഷ്യൽ മീഡിയയിൽ കമന്റുകളുമായി മലയാളികൾ

September 1, 2023
Google News 2 minutes Read

ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യക്കെതിരെ സോഷ്യൽ മീഡിയയിൽ കമന്റുകളുമായി മലയാളികൾ. നെൽ വിവാദവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലാണ് കമന്റുകളുമായി മലയാളികളെത്തിയത്. എന്നാൽ വരുന്ന കമെന്റുകളിൽ ഭൂരിഭാഗവും വ്യാജ ഫേസ്ബുക്ക് ഐ ഡി കളിൽ നിന്നുമാണ്.

മലയാളത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ചിത്രങ്ങൾക്ക് താഴെയുള്ള കമന്റുകൾ. കഴിഞ്ഞ ദിവസമാണ് കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെ, സംസ്ഥാന സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ വിമർശനമുന്നയിച്ചത്. (Cyber Attack Against Sanath Jayasurya)

കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചാണ് ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ വിമര്‍ശനം. എന്നാൽ സിനിമ താരം ജയസൂര്യയ്ക്ക് പകരം ക്രിക്കറ്റ് താരം ജയസൂര്യക്ക് നേരെയാണ് സൈബർ ആക്രമണം നടക്കുന്നത്. സനത് ജയസൂര്യയുടെ ഫേസ്ബുക്ക് പേജിൽ അദ്ദേഹത്തിന്റെ പോസ്റ്റുകൾക്ക് താഴെയാണ് മലയാളികളുടെ കമന്റുകൾ നിറയുന്നത്.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

ഇനി താങ്കളുടെ ഒറ്റ സിനിമയും കാണില്ല. നിങ്ങൾക്ക് കേരളത്തിന്റെ വികാരം അറിയില്ല, എൽഡിഎഫിനെ വിമർശിക്കാൻ ആളല്ല. നിന്റെ കള്ളക്കളിയുടെ ചരിത്രം ഒക്കെ അറിയാവുന്നവരാണ് ഞങ്ങൾ, സർക്കാരിനെ താഴെയിറക്കാനുള്ള ആസൂത്രിത ശ്രമമൊന്നും നടക്കില്ല.. തുടങ്ങി ഒരുപാട് കമന്റുകളാണ് ജയസൂര്യയുടെ പോസ്റ്റുകൾക്ക് താഴെ വരുന്നത്. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട താരം പ്രതികരിച്ചിട്ടില്ല.

അതേസമയം സിനിമ താരം ജയസൂര്യക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ക‍ൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തി. ജയസൂര്യയുടെയും കൃഷ്ണ പ്രസാദിന്റെയും വാദം തെറ്റെന്ന് മന്ത്രി . ഇരുവരും ആരോപണം ഉന്നയിച്ചത് ബോധപൂര്‍വമാണ്. കൃഷ്ണ പ്രസാദ് വ്യക്തമായ രാഷ്ട്രീയമുള്ളയാളെന്നും മന്ത്രി പറഞ്ഞു.

Story Highlights: Cyber Attack Against Sanath Jayasurya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here