ഇടതുപക്ഷത്തിന്റെ പോരാട്ടം കൊണ്ടാണ് കർഷകർ ഇന്നത്തെ നിലയിൽ മെച്ചപ്പെട്ടത് ; ഇ പി ജയരാജന്‍

കർഷകരോടൊപ്പമാണ് സംസ്ഥാന സർക്കാർ ഉള്ളതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. നെല്ല് സംഭരണത്തില്‍ കേന്ദ്രം 650 കോടി കേരളത്തിന് നൽകിയിട്ടില്ല. ഇടതുപക്ഷത്തിന്റെ പോരാട്ടം കൊണ്ടാണ് ഇന്നത്തെ നിലയിൽ കർഷകർ മെച്ചപ്പെട്ടത് എന്നും ജയരാജൻ പറഞ്ഞു.(EP Jayarajan about Kerala Paddy Farmers)
വസ്തുത അറിഞ്ഞു വേണം കലാകാരന്മാർ പ്രതികരിക്കേണ്ടത്.വികസനത്തെ അലങ്കോലപ്പെടുത്താണ് യു ഡി എഫ് ശ്രമിക്കുന്നത് എന്നും ജയരാജൻ പറഞ്ഞു.കർഷകർക്ക് പണം നൽകാൻ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്നു മനസിലാക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
കർഷകർക്ക് വേണ്ടി ജീവൻ കൊടുത്ത് പോരാടിയവരാണ് ഇടതുപക്ഷം. ഇന്നത്തെ കേരളം എങ്ങനെ രൂപപ്പെട്ടുവെന്നും അടിമകളായി കഴിഞ്ഞിരുന്ന കർഷകർ എങ്ങനെ ഇന്നത്തെ നിലയിൽ ആയി എന്നും ആരോപണം ഉന്നയിക്കുന്നവർ ചിന്തിക്കണം. കർഷകർ ഓണം നല്ല രീതിയിൽ ആഘോഷിക്കാൻ കഴിയട്ടെ എന്ന നിലയിൽ ആണ് സർക്കാർ പെരുമാറിയതെന്നും ജയരാജൻ വ്യക്തമാക്കി.കലാകായിക രംഗത്തുള്ളവരും ഇക്കാര്യങ്ങൾ മനസിലാക്കണം എന്നും ജയരാജൻ പറഞ്ഞു.
Story Highlights: EP Jayarajan about Kerala Paddy Farmers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here