Advertisement

ഇത് മോദിയുടെ ‘രണ്ടാം പാര്‍ലമെന്റ് പ്രത്യേക സമ്മേളനം’; ആദ്യ സമ്മേളനത്തില്‍ വിട്ടുനിന്ന പ്രതിപക്ഷം

September 1, 2023
Google News 2 minutes Read
Modi govt's second special parliament session

പാര്‍ലമെന്റ് പ്രത്യേക സമ്മേളനം ഈ മാസം 18 മുതല്‍ അഞ്ച് ദിവസം ചേരാന്‍ ഒരുങ്ങുകയാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ സമ്മേളനത്തില്‍ പാസാക്കുമെന്ന അഭ്യൂഹങ്ങളും ഈ ഘട്ടത്തില്‍ പുറത്തുവരുന്നുണ്ട്. സെപ്തംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസങ്ങളിലായാണ് പാര്‍ലമെന്റ് പ്രത്യേക സമ്മേളനം ചേരുക. ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രത്യേക സഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്. ഇതിനുമുന്‍പ് പ്രത്യേക സമ്മേളനം നടന്നത് 2017ലാണ്. ജിഎസ്ടിയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിനായിരുന്നു അന്നത്തെ സമ്മേളനം. അര്‍ധരാത്രിയായിരുന്നു അന്ന് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തത്.(Modi govt’s second special parliament session)

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ 50ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി 1997 ഓഗസ്റ്റ് 15 ന് അര്‍ദ്ധരാത്രി പാര്‍ലമെന്റ് വിളിച്ചുചേര്‍ത്തിരുന്നു. 1992 ഓഗസ്റ്റ് 9ന് ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 50ാം വാര്‍ഷികത്തിനും 1972 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷിക്കാനും 1947 ഓഗസ്റ്റ് 14, 15 തീയതികളില്‍ സ്വാന്ത്ര്യം കിട്ടിയതിന്റെയും ഭാഗമായും ആയിരുന്നു ഈ സമ്മേളനങ്ങള്‍.

2017ല്‍ ജൂണ്‍ 30ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജിഎസ്ടി ബില്‍ ആയിരുന്നു അവതരിപ്പിച്ചത്. പാര്‍ലമെന്റ് അംഗങ്ങളും ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങളും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 600 ഓളം പേരായിരുന്നു അന്ന് സമ്മേളനത്തില്‍ പങ്കെടുത്തത്.

മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്ങിനെയും എച്ച്ഡി ദേവഗൗഡയെയും മോദിക്കൊപ്പം വേദി പങ്കിടാന്‍ ക്ഷണിച്ചിരുന്നെങ്കിലും മന്‍മോഹന്‍ സിംഗ് പങ്കെടുക്കുന്നതില്‍ പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും അംഗങ്ങള്‍ വിസമ്മതിക്കുകയായിരുന്നു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവരും അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും സമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍ രഘുറാം രാജന് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. ഗായിക ലതാ മങ്കേഷ്‌കര്‍, നടന്‍ അമിതാഭ് ബച്ചന്‍, വ്യവസായി രത്തന്‍ ടാറ്റ എന്നിവരും 2017ലെ സമ്മേളനത്തില്‍ മോദിക്കൊപ്പം വേദി പങ്കിട്ടിരുന്നു.

Read Also: അദാനിയെ കുറ്റവിമുക്തനാക്കിയത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമെന്ന് ഫിനാൻഷ്യൽ ടൈംസ്; കൂട്ടുനിന്നത് സെബി

അന്ന്, ജെഡിയു, എന്‍സിപി, ബിജെഡി, എസ്പി, ജെഡിഎസ് പാര്‍ട്ടികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ നിന്ന്, കോണ്‍ഗ്രസ്, ഇടത്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, ഡിഎംകെ, ആര്‍ജെഡി എന്നിവര്‍ വിട്ടുനിന്നു. പബ്ലിസിറ്റി സ്റ്റണ്ടെന്ന് പരിഹസിച്ചായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹിഷ്‌കരണം.

അതിനിടെ, ഇത്തവണ നടത്തുന്ന പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാസാക്കുമെന്ന അഭ്യൂഹം പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി തള്ളി. ഒരു അജണ്ടയും പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ഇല്ല. സ്വാതന്ത്ര്യത്തിന്റെ അമൃതകാലം മുന്നില്‍ കണ്ട് ഫലപ്രദമായ ചര്‍ച്ചകളാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ നടത്തുകയെന്നും പ്രള്‍ഹാദ് ജോഷി പറഞ്ഞു.

Story Highlights: Modi govt’s second special parliament session

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here