ആര്‍ മാധവന്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

നടനും സംവിധായകനുമായ ആര്‍ മാധവന്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വിതരണ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. മുന്‍ പ്രസിഡന്റ് ഡയറക്ടര്‍ ശേഖര്‍ കപൂറിന്റെ കാലാവധി 2023 മാര്‍ച്ച് 3 ന് അവസാനിച്ചിരുന്നു. (R Madhavan appointed new president of Film Institute Pune)
ആര്‍ മാധവനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തലവനായി നിയമിച്ച വിവരം വാര്‍ത്താ പ്രക്ഷേപണ വിതരണ മന്ത്രാലയം തങ്ങളെ ഔദ്യോഗികമായി അറിയിച്ചതായി എഫ്ടിഐഐ രജിസ്ട്രാര്‍ സയ്യിദ് റബീഹാഷ്മി പറഞ്ഞു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ ചെയര്‍മാനെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അഭിനന്ദിച്ചു. ചലച്ചിത്ര ലോകത്തെ ആര്‍ മാധവന്റെ സംഭാവനകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
തന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തലവനായി നിയോഗിച്ചതില്‍ ആര്‍ മാധവന്‍ കേന്ദ്രമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. മാധവന്‍ സംവിധാനം ചെയ്യുകയും പ്രധാന റോളിലെത്തുകയും ചെയ്ത റോക്കട്രി: ദി നമ്പി എഫക്റ്റ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ്‌സില്‍ മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ പുരസ്‌കാരം നേടിയിരുന്നു.
Story Highlights: R Madhavan appointed new president of Film Institute Pune
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here