കുറഞ്ഞവില കൂടുതല്‍ സൗകര്യം; ടൊയോട്ടയുടെ അത്യാഡംബര എസ്‌യുവി സെഞ്ചുറി എത്തുന്നു

ടൊയോട്ടയുടെ അത്യാഡംബര എസ്‌യുവി സെഞ്ചുറി ആഗോളതലത്തില്‍ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആഡംബര വാഹനമായിട്ടാണ് സെഞ്ചുറിയെ ടൊയോട്ടയെ വിപണിയിലെത്തിക്കുക. സെപ്റ്റംബര്‍ ആറിനാണ് വാഹനം അവതരിപ്പിക്കുക.(Toyota Century luxury SUV teased ahead of global debut next week)
റോള്‍സ് റോയ്‌സ് കള്ളിനനോടും ബെന്റ്‌ലി ബെന്റെയ്ഗയോടുമൊക്കെ സാമ്യത പുലര്‍ത്തിയാണ് സെഞ്ചുറി എത്തുന്നത്. ജാപ്പനീസ് റോള്‍സ് റോയ്‌സ് കള്ളിനന്‍ എന്ന വിളിപ്പേരും സെഞ്ചുറി എസ്‌യുവിക്കുണ്ട്. ഏതാണ്ട് 5.2 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള വലിയ കാറായിരിക്കും ടൊയോട്ട സെഞ്ചുറി.
അഞ്ചു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം. ടച്ച് സ്‌ക്രീന്‍ ഡിജിറ്റല്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ലെവല്‍ 2 അഡാസ് സുരക്ഷയും സെഞ്ചുറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആഗോളവിപണിയില്‍ അവതരിപ്പിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയിലും വാഹനം എത്തിക്കും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here