Advertisement

കാസർഗോഡ് ബേക്കറിയില്‍ നിന്ന് വാങ്ങിയ പഫ്‌സില്‍ പുഴു; രണ്ട് പേർ ചികിത്സ തേടി

September 3, 2023
Google News 1 minute Read

കാസർഗോഡ് ചെറുവത്തൂരിൽ ബേക്കറിയിൽ നിന്ന് പുഴുവരിച്ച ഭക്ഷണം പിടികൂടി. ചെമ്പ്രകാനത്തെ കുടുംബം കഴിച്ച പഫ്‌സിലാണ് പുഴുവിനെ കണ്ടത്.ഇതോടെ കുടുംബം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കടയുടമയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് സമ്മതിച്ചു.പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ബേക്കറിയിലെത്തി പരിശോധന നടത്തി. തുടർന്ന് ചെറുവത്തൂർ ടൗണിലെ കൂൾ വില്ലയെന്ന ബേക്കറി ആരോഗ്യ വകുപ്പ് പൂട്ടിച്ചു.

Story Highlights: Worm found in food at Kasaragod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here