Advertisement

സതിയും ശൈശവ വിവാഹവും സമൂഹത്തിൽ പ്രചരിച്ചത് ഇസ്ലാമിക അധിനിവേശത്തിന് ശേഷമെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ്

September 4, 2023
Google News 3 minutes Read
sati child marriage islam

സതിയും ശൈശവ വിവാഹവും സമൂഹത്തിൽ പ്രചരിച്ചത് ഇസ്ലാമിക അധിനിവേശത്തിന് ശേഷമെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് കൃഷ്ണ ഗോപാൽ. ഡൽഹി സർവകലാശാലയിലെ ‘നാരി ശക്തി സംഗമം’ എന്ന പരിപാടിയിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കവെയാണ് കൃഷ്ണ ഗോപാലിൻ്റെ വിചിത്ര പരാമർശം. (sati child marriage islam)

വിധവ പുനർവിവാഹ നിരോധനവും സ്‍ത്രീകൾക്കിടയിലെ നിരക്ഷരതയും രാജ്യത്ത് വ്യാപിച്ചതിനു കാരണവും ഇസ്ലാമിൻ്റെ അധിനിവേശമാണെന്ന് കൃഷ്ണ ഗോപാൽ പറഞ്ഞു. മധ്യകാലഘട്ടത്തിൽ സ്ത്രീകളെയും പെൺകുട്ടികളെയും അക്രമകാരികളിൽ നിന്ന് സംരക്ഷിക്കാൻ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആ സമയത്ത് ക്ഷേത്രങ്ങളും സർവകലാശാലകളും നശിപ്പിക്കപ്പെട്ടു. സ്ത്രീകളുടെ ജീവിതം അപകടത്തിലായി. ലക്ഷക്കണക്കിന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലോകത്തെ വിവിധ ചന്തകളിൽ വിറ്റു. (അഹ്മദ് ഷാ) അബ്ദാലി, (മുഹമ്മദ്) ഘോരി, (മഹ്മൂദ്) ഗസ്നി എന്നിവരൊക്കെ ഇവിടെനിന്നുള്ള സ്ത്രീകളെ വില്പന നടത്തി. അത് വലിയ അപമാനത്തിന്റെ കാലഘട്ടമായിരുന്നു. അതുകൊണ്ട് നമ്മുടെ സ്ത്രീകളെ സംരക്ഷിക്കുന്നതിനായി നമ്മൾ അവർക്കു മേൽ നിയന്ത്രണങ്ങൾ വച്ചു എന്ന് കൃഷ്ണഗോപാൽ അവകാശപ്പെട്ടു.

Read Also: അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് മക്കയില്‍ തുടക്കം; മലയാളികള്‍ ഉള്‍പ്പെടെ 9 ഇന്ത്യക്കാര്‍ പങ്കെടുക്കുന്നു

ഇസ്‍ലാം മതത്തിന്റെ കടന്നു വരവോടെ ശൈശവ വിവാഹം ആരംഭിച്ചു. ചെറുപ്പത്തിൽ തന്നെ പെണ്മക്കളെ വിവാഹം ചെയ്ത് നൽകി അവരെ ആക്രമണകാരികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമായിരുന്നു അത്. നമ്മുടെ നാട്ടിൽ സതി ഇല്ലായിരുന്നു. അവിടവിടെ ഒന്നോരണ്ടോ ഉദാഹരണങ്ങളുണ്ടായിരുന്നു. എന്നാൽ, ഇസ്ലാമിൻ്റെ കടന്നുവരവിനു ശേഷം സതി വ്യാപകമായി. ഇതോടെയാണ് സ്ത്രീകൾ വിദ്യാഭ്യാസമില്ലാത്തവരായത്.

ഇന്ന് അതിൽ നിന്നൊക്കെ മാറ്റം വന്നു. വിവിധ പ്രഫഷനൽ മേഖലകളിൽ സ്ത്രീകൾ വലിയ സംഭാവന നൽകുന്നു. എന്നാൽ, പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനത്തിൽ നിന്ന് സ്ത്രീകൾ മുക്തരാവണം. സാങ്കേതികവിദ്യ ഉപയോഗിക്കുക, വിമാനം പറത്തുക, ഐ.എസ്.ആർ.ഒയിൽ ജോലി ചെയ്യുക, ശാസ്ത്രജ്ഞയോ ഡോക്ടറോ എൻജിനീയറോ ആകുക. ഇഷ്ടമുള്ളതെന്തും ചെയ്യുക. എന്നാൽ, ഒരു സ്ത്രീയായി തുടരുക. കാരണം കുടുംബത്തിന്റെ നെടുംതൂൺ സ്ത്രീയാണ്. ആഗ്രഹിക്കുന്ന കരിയറിനൊപ്പം അടുക്കളയും കൈകാര്യം ചെയ്യണം.

സുധാമൂർത്തിയെപ്പറ്റിയുള്ള ഒരു ലേഖനം വായിച്ചപ്പോൾ അവർ ഭക്ഷണം പാക്ക് ചെയ്ത് കൊണ്ടുപോകുമെന്ന് കണ്ടു. അവർ ഇൻഫോസിസ് നടത്തുകയാണ്. ഇക്കാലത്ത് സ്ത്രീകൾ ചോദിക്കും, ‘പാചകമാണോ ഞങ്ങളുടെ ജോലി?’ എന്ന്. പാചകം കൊണ്ട്, മക്കൾ ഒപ്പം നിൽക്കും. നിങ്ങൾക്ക് സ്നേഹം ലഭിക്കും. പ്രധാനമന്ത്രിയായപ്പോൾ പോലും ഇന്ദിരാഗാന്ധി അടുക്കള ജോലികൾ നിർവഹിച്ചിരുന്നു.​

Story Highlights: RSS Krishna Gopal women sati child marriage because of islam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here