‘ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട വിജയന്‍ ആരാണ്?, മുഖ്യമന്ത്രിയാണോ?’; ജെയ്ക് സി തോമസ്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണുന്നതിനായി ബെംഗളൂരുവിൽ എത്തിയ തന്നെയും എം.എം. ഹസ്സനെയും ബെന്നി ബെഹ്നാനെയും കാണാൻ, അദ്ദേഹത്തിന്റെ കുടുംബം അനുവദിച്ചില്ലെന്ന രീതിയിൽ പ്രചരിക്കുന്ന ഓഡിയോ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നില്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്.
‘വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ പുറത്തുവന്നു. അത് നമ്മുടെ വിജയന്‍ പറ്റിച്ച പണിയാണ് എന്നാണ് പറയുന്നത്. ആരാണ് ആ വിജയന്‍? അത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണോ? കോട്ടയം ജില്ലയിലുള്ള പഞ്ചായത്ത് പ്രസിഡന്റ് പദവിയിലൊക്കെ ഇരുന്ന കോണ്‍ഗ്രസ് നേതാവ് വിജയ കുമാര്‍ ആണ് ആ വിജയന്‍. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം? കോണ്‍ഗ്രസ് സൃഷ്ടിച്ച പ്രചാരണമാണ് ഓഡിയോ ക്ലിപ്പ് വിവാദം’- ജെയ്ക് സി തോമസ് പറഞ്ഞു.
യുഡിഎഫിന്റെ സമുന്നതനായ ഒരു നേതാവ് മറ്റൊരുളാമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് മറ്റാര്‍ക്ക് പുറത്തുവിടാന്‍ കഴിയും, മറ്റാര്‍ക്ക് ചോര്‍ത്താന്‍ കഴിയും? അന്വേഷണം നടത്തി കണ്ടെത്തട്ടേയെന്ന് ജെയ്ക് കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ പുതുപ്പള്ളിയുടെ വികസനത്തെ സംബന്ധിച്ച് സ്‌നേഹ സംവാദമാകാമെന്ന് താനാണ് ആദ്യം പറഞ്ഞത്. അതിനോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം എന്തായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാനുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ഭാഗമായാണ് വോട്ടെടുപ്പ് നടക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും. തുടക്കം മുതല്‍ തന്നെ താന്‍ ഒരിക്കല്‍പ്പോലും ആരേയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. വ്യക്തി അധിക്ഷേപങ്ങള്‍ക്കും മഹത്വവത്കരണത്തിനുമല്ല ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തി, വികസനമാണെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: Jaick C. Thomas reacts video clip spreading
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here