സിപിഐഎം കോട്ടകളും കൈവിട്ടു, മണര്‍കാടും മുഴുവന്‍ ബൂത്തുകളില്‍ ചാണ്ടി; ഒരിടത്തും ലീഡില്ലാതെ ജെയ്ക്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ യുഡിഎഫ് തരംഗമുണ്ടെന്ന് സൂചന നല്‍കുന്ന ഫലങ്ങളാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വരുന്നത്. ആറാം റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോള്‍ 20000 കടക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ലീഡ്. (Chandy Oommen defeated Jaick C Thomas Puthuppally election)
ചാണ്ടി ഉമ്മന്‍ 47256 വോട്ടുകള്‍ക്കും ജയ്ക് സി തോമസ് 23798 വോട്ടുകളും ലിജിന്‍ ലാല്‍ 2012 വോട്ടുകളുമാണ് നേടിയിരിക്കുന്നത്. പോസ്റ്റല്‍ വോട്ടെണ്ണിയപ്പോള്‍ മുതല്‍ ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം ലീഡുയര്‍ത്തുന്ന കാഴ്ചയാണ് പുതുപ്പള്ളിയില്‍ കാണാനായത്. ഒരിടത്തും ലീഡ് ഉയര്‍ത്താന്‍ കഴിയാതെ ജെയ്ക് സി തോമസ് വിയര്‍ക്കുകയായിരുന്നു. മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്കിനെ തുണയ്ക്കാതിരിക്കുകയായിരുന്നു.
സിപിഐഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മന്‍ ലീഡുയര്‍ത്തി. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്.
ഇതോടെ 2019ലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മന്‍ മറികടക്കുകയാണ്. ജയമുറപ്പിച്ചതോടെ ചാണ്ടി ഉമ്മന്റെ വീട്ടില്‍ പായസവിതരണവും നടന്നു.
Story Highlights: Chandy Oommen defeated Jaick C Thomas Puthuppally election