അക്ഷമരായി ഫലം കാത്ത് സ്ഥാനാര്‍ത്ഥികള്‍; ചാണ്ടി ഉമ്മന്റെ ലീഡ് ആറായിരം കടന്നു

പുതുപ്പള്ളിയില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ നെഞ്ചിടിപ്പോടെ ഓരോ ഫലസൂചനകള്‍ക്കും കാതോര്‍ക്കുകയാണ് മുന്നണികള്‍. പോസ്റ്റല്‍വോട്ടുകള്‍ എണ്ണുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാണ് മുന്നിലെങ്കിലും തൊട്ടുപിന്നില്‍ തന്നെ എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസുമുണ്ട്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലിരുന്നാണ് ജെയ്ക് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം വീക്ഷിക്കുന്നത്. ജെയ്കിനൊപ്പം മന്ത്രി വി എന്‍ വാസവനും കോട്ടയത്തെ പാര്‍ട്ടി ഓഫിസിലുണ്ട്. ജെയ്ക്കും അച്ചു ഉമ്മനും ഉള്‍പ്പെടെയുള്ളവര്‍ അക്ഷമരായി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം കാണുകയാണ്. ബിജെപി ഓഫിസിലിരുന്നാണ് ലിജിന്‍ ലാല്‍ വോട്ടെണ്ണല്‍ വാര്‍ത്തകള്‍ വീക്ഷിക്കുന്നത്. (Chandy Oommen lead 6000+votes)
അതേസമയം വോട്ടെണ്ണല്‍ രണ്ട് റൗണ്ട് പുരോഗമിക്കുമ്പോള്‍ വ്യക്തമായ യുഡിഎഫ് തരംഗമാണ് പുതുപ്പള്ളിയില്‍ ദൃശ്യമാകുന്നത്. ആറായിരത്തിലധികം വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ മുന്നില്‍ നില്‍ക്കുന്നത്. ചാണ്ടി ഉമ്മന്‍ 12351 വോട്ടുകളും ജയ്ക് സി തോമസ് 6548 വോട്ടുകളും ലിജിന്‍ ലാല്‍ 587 വോട്ടുകളുമാണ് നേടിയത്.
Story Highlights: Chandy Oommen lead 6000+votes puthuppally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here