പുതുപ്പള്ളി ചാണ്ടി ഉമ്മനെടുത്തു; ലീഡ് 30000 കടന്നു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ പുത്രന്‍ ചാണ്ടി ഉമ്മന്‍ തരംഗം. വോട്ടെണ്ണല്‍ പത്ത് റൗണ്ടുകള്‍ കടക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍ ചരിത്രഭൂരിപക്ഷത്തിലേക്ക് കടക്കുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ചാണ്ടി ഉമ്മന്റെ ലീഡുകള്‍ 30000 കടക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 65598 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 32569 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 3297 വോട്ടുകളും നേടി. ചാണ്ടി ഉമ്മന്റെ ഇതുവരെയുള്ള ലീഡ് 33020 ആണ്. (Chandy oommen lead Puthuppally election crosses 30000 lead vote)
ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിയ്ക്കാന്‍ പോയതോടെ പത്ത് റൗണ്ട് വോട്ടെണ്ണലിന് ശേഷം വോട്ടെണ്ണലിന് ഇടവേള നല്‍കിയിരിക്കുകയാണ്.
അതേസമയം പുതുപ്പള്ളിയില്‍ മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്കിനെ തുണയ്ക്കാതിരിക്കുകയായിരുന്നു. സിപിഐഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മന്‍ ലീഡുയര്‍ത്തി. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്.
ഇതോടെ 2019ലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മന്‍ മറികടക്കുകയാണ്. ജയമുറപ്പിച്ചതോടെ ചാണ്ടി ഉമ്മന്റെ വീട്ടില്‍ പായസവിതരണവും നടന്നു.
Story Highlights: Chandy oommen lead Puthuppally election crosses 30000 lead vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here