9 വർഷം നീണ്ട പ്ലാനിങ്, 30ആം വയസിൽ ജീവനൊടുക്കാൻ തീരുമാനിച്ചെന്ന് ആത്മഹത്യാ കുറിപ്പ്; യുവാവ് ജീവനൊടുക്കിയ നിലയിൽ

മധ്യപ്രദേശിൽ ഹോട്ടലുടമ വീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ. സ്വയം വെടിയുതിർത്താണ് ആത്മഹത്യ. 9 വർഷം നീണ്ട പ്ലാനിങ്ങിനൊടുവിലാണ് 30 വയസുകാരനായ ആദിത്യ ശർമ എന്ന യുവാവ് ജീവനൊടുക്കിയത്. ഏഴ് പേജുള്ള ആത്മഹത്യാ കുറിപ്പിൽ, 30ആം വയസിൽ താൻ ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നതായി എഴുതിയിരുന്നു. വ്യാഴാഴ്ചയാണ് സംഭവം.
30ആം വയസിൽ ആത്മഹത്യ ചെയ്യുമെന്ന് വളരെ മുൻപ് തന്നെ താൻ തീരുമാനിച്ചിരുന്നതായി ആത്മഹത്യാ കുറിപ്പിലെഴുതിയിരുന്നു. ഇതിനായി ഏഴ് വർഷം മുൻപ്, 2016ൽ തോക്ക് വാങ്ങി. സ്വയരക്ഷക്കായാണ് തോക്ക് വാങ്ങിയത്. തൻ്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്ന് കുറിപ്പിൽ എഴുതിയിരുന്നു. യുവാവിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി കത്തിൽ സൂചനയുണ്ട്. കുടുംബത്തിൽ ആരും മരിക്കുന്നതിനു മുൻപ്, പ്രത്യേകിച്ച് അമ്മ മരിക്കുന്നതിനു മുൻപ് മരിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും കത്തിലുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: Man suicide 8 year Old Suicide Note
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here