Advertisement

‘അപ്പ വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്ന പോലെ സത്യം വിജയിച്ചു’; അച്ചു ഉമ്മന്‍

September 10, 2023
2 minutes Read
oommen chandy- achu oommen

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി അച്ചു ഉമ്മന്‍. ‘അപ്പ വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നതു പോലെ സത്യം വിജയിച്ചു’ എന്നായിരുന്നു അച്ചു ഉമ്മന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

ഉമ്മന്‍ ചാണ്ടിയെ കുടുക്കാനായി കെ.ബി.ഗണേഷ് കുമാര്‍, ബന്ധു ശരണ്യ മനോജ് എന്നിവര്‍ക്കു പുറമേ വിവാദ ദല്ലാളും ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കാനുള്ള ഗൂഡാലോചനയില്‍ പങ്കാളിയായെന്നു സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ച റിപ്പോര്‍ട്ടിലാണ് ഗൂഡാലോചന വിവരങ്ങള്‍ സി.ബി.ഐ നിരത്തുന്നത്.

പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരോ, പരാമര്‍ശമോയില്ലായിരുന്നെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നുമാണ് സി.ബി.ഐ കണ്ടെത്തല്‍. പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാര്‍ കത്ത് കൈവശപ്പെടുത്തുകയായിരുന്നു. ശരണ്യ മനോജ് നല്‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

Story Highlights: Achu Oommen reacts on CBI report in Solar Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top