കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയായി ഇ എസ് ബിജിമോളെ തെരഞ്ഞെടുത്തു

കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയായി മുന്‍ എംഎല്‍എ ഇ എസ് ബിജിമോളെ തെരഞ്ഞെടുത്തു. മുന്‍ സംസ്ഥാന സെക്രട്ടറി പി വസന്തമാണ് പുതിയ പ്രസിഡന്റ്. തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ ഇല്ലാത്ത ഒരാള്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നതും അപൂര്‍വ്വമാണ്.(E S Bijimol elected as State Secretary of Kerala Mahila Sangham)
കുറച്ചുകാലങ്ങളായി ഇ എസ് ബിജിമോളെ സംഘടനാ പദവികളില്‍ നിന്ന് നീക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. ഇടുക്കി സിപിഐ ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി ബിജി മോളെ സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചെങ്കിലും ഇസ്മയില്‍ പക്ഷം നിര്‍ദ്ദേശം വെട്ടിനിരത്തിയിരുന്നു.
ഇതോടെ സംഘടനാ ചുമതലകള്‍ ഒന്നുമില്ലാതെ യുഎസ് ബിജുമോള്‍ മുന്നോട്ടു പോകുന്നതിനിടയിലാണ് മഹിളാ സംഘത്തിന്റെ പ്രധാന ചുമതലയിലേക്ക് ബിജിമോളെ എത്തിക്കുന്നത്. ഇതോടെ സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ ബിജിമോളെ ക്ഷണിതാവാക്കിയേക്കും. കാനം പക്ഷത്തെ അനുകൂലിക്കുന്നവരാണ് ഇ എസ് ബിജിമോളും പി വസന്തവും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here