അത്യപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോകം; മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ലോകനേതാക്കള്‍

ജി 20 ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കള്‍ മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ചു. രാജ്ഘട്ടിലെത്തിയാണ് ആദരം അർപ്പിച്ചത്. അത്യപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോകം. ഗാന്ധിയുടെ സ്മൃതി മണ്ഡപത്തിലെത്തിയ നേതാക്കള്‍, ഒരു മിനിറ്റ് മൗനം ആചരിച്ചു. രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ ഖാദി ഷോള്‍ അണിയിച്ചാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. രാജ്ഘട്ടില്‍ സ്ഥാപിച്ചിരുന്ന പീസ് വോളില്‍ നേതാക്കള്‍ ഒപ്പുവച്ചു.(G20 Leaders Pay Respects to Mahatma Gandhi)
Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!
ഇതിനുപിന്നാലെ ഉച്ചകോടി നടപടികള്‍ക്ക് വേണ്ടി നേതാക്കള്‍ ഭാരത് മണ്ഡപത്തിലേക്ക് മടങ്ങി. ‘ഒരു ഭാവി’ എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷന്‍ ഇന്നു നടക്കും. രാവിലെ 10.30 മുതല്‍ 12.30 വരെയാണ് ഇന്നു ചര്‍ച്ചകള്‍ നടക്കുക. ആഫ്രിക്കന്‍ യൂണിയന് അംഗത്വം നല്‍കാന്‍ കഴിഞ്ഞ ദിവസം ജി 20 ഉച്ചകോടി തീരുമാനിച്ചിരുന്നു. യുക്രൈനില്‍ ശാശ്വത സമാധാനം ഉറപ്പു വരുത്താന്‍ ജി 20 പ്രതിജ്ഞാബദ്ധമെന്ന് വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവന ഉച്ചകോടി പുറത്തിറക്കിയിരുന്നു.
Story Highlights: G20 Leaders Pay Respects to Mahatma Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here