‘സംയുക്ത പ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയം’; കേന്ദ്രത്തെ പുകഴ്ത്തി ശശി തരൂര്‍

ജി20 ഉച്ചകോടിയില്‍ നയതന്ത്ര നിലപാടില്‍ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. സംയുക്ത പ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ “ഡൽഹി പ്രഖ്യാപനം നിസ്സംശയമായും ഇന്ത്യയുടെ നയതന്ത്ര വിജയമാണ്” തരൂർ. 58 നഗരങ്ങളിൽ 200-ലധികം യോഗങ്ങൾ സംഘടിപ്പിച്ചത് ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
റഷ്യ-യുക്രൈൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും റഷ്യയും ചൈനയും പങ്കെടുക്കാത്ത സാഹചര്യത്തിലും ഉച്ചകോടിയിൽ സമവായം ഉണ്ടാകില്ലെന്നാണ് താൻ കരുതിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദ്വിദിന ഉച്ചകോടി സമവായത്തിൽ അവസാനിച്ചത് ഇന്ത്യയുടെ ശക്തമായ നയതന്ത്രത്തിന്റെ വിജയമാണ്. ജി20 യുടെ അദ്ധ്യക്ഷപദവി വഹിച്ചിരുന്ന രാജ്യങ്ങൾ ഒന്നും തന്നെ ചെയ്യാതിരുന്ന പ്രധാന കാര്യം രാജ്യം ചെയ്തുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
Story Highlights: “India Was Able To Find A Formula”: Shashi Tharoor On G20 Delhi Declaration