Advertisement

ലാവലിന്‍ കേസ് സുപ്രിംകോടതി നാളെ പരിഗണിക്കും; ഇതുവരെ കേസ് മാറ്റിവച്ചത് 34 തവണ

September 11, 2023
Google News 3 minutes Read
Supreme court will hear SNC Lavalin case plea tomorrow

ലാവലിന്‍ കേസ് സുപ്രിംകോടതി നാളെ പരിഗണിക്കും. 34 തവണ മാറ്റിവച്ചതിനുശേഷമാണ് കേസ് നാളെ വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ തത്ത എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുക. 26-ാം ഇനമായാണ് നാളെ കോടതി കേസ് കേള്‍ക്കുക. (Supreme court will hear SNC lavalin case plea tomorrow)

ഇതുവരെ ആരും കേസ് മാറ്റിവയ്ക്കാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സാധാരണയായി കേസ് പരിഗണിക്കുന്നതിന് ഒരു ദിവസമെങ്കിലും മുന്‍പ് അപേക്ഷ നല്‍കാറുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് അസൗകര്യമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കേസ് മാറ്റി വയ്ക്കാന്‍ അപേക്ഷിച്ചിരുന്നത്.

Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!

മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്താരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ ഹര്‍ജിയും വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജീനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Story Highlights: Supreme court will hear SNC Lavalin case plea tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here