Advertisement

കൊലക്കേസ് പ്രതിയുടെ ആക്രമണം; തൃശൂരില്‍ പൊലീസുകാരന് വെട്ടേറ്റു

September 12, 2023
Google News 1 minute Read
Policemen stabbed Thrissur

തൃശൂരില്‍ പൊലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ കുര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് ആയിരുന്നു സംഭവം.

കൊലക്കേസ് പ്രതി ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ് ആണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് ഏഴേമുക്കാലോടെ ചൊവ്വൂരില്‍ വെച്ചായിരുന്നു സംഭവം. മേഖലയില്‍ സംഘര്‍ഷം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു ചേര്‍പ്പ് പൊലീസ്. ഇതിനിടെ പ്രതിയുടെ വീട്ടിലും തര്‍ക്കമുണ്ടായിരുന്നു. ഇത് അന്വേഷിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് പ്രതി വാളുകൊണ്ട് സുനിലിന്റെ മുഖത്ത് വെട്ടിയത്. വെട്ടിയ ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ ഷൈജു ഉള്‍പ്പടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പരുക്കേറ്റ സി.പി.ഒ സുനില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Story Highlights: Policemen stabbed Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here