പ്രഥമ ബി.കെ.എസ് എം.പി രഘു വിശ്വകലാരത്‌ന പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും

ബഹറൈനിലെ പ്രമുഖ സാമൂഹിക കാരുണ്യ പ്രവര്‍ത്തകനും സമാജത്തിന്റെ ദീര്‍ഘകാല സഹയാത്രികനുമായ എം.പി. രഘുവിന്റെ സ്മരണക്കായി ബഹറൈന്‍ കേരളീയ സമാജം ഏര്‍പ്പെടുത്തിയ പ്രഥമ വിശ്വകലാരത്‌ന അവാര്‍ഡ് പ്രമുഖ ഗാനരചിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കുമെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു.
കേരളീയമായ സര്‍ഗ്ഗാത്മകതയുടെ സവിശേഷ സൗന്ദര്യം രചനകളിലും കലാപ്രവര്‍ത്തനങ്ങളിലും അടയാളപ്പെടുത്തുകയും മൗലിക പ്രതിഭക്കൊണ്ട് മലയാള ഭാഷാ സംസ്‌ക്കാരിക മേഖലകള്‍ക്ക് നല്‍കിയ കനപ്പെട്ട സംഭാവനകള്‍ പരിഗണിച്ചാണ് ശ്രീകുമാരന്‍ തമ്പി പുരസ്‌ക്കാരത്തിന് അര്‍ഹനായതെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ കേരള സാംസ്ഥാന സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാനാണ് ശ്രീകുമാരന്‍ തമ്പിക്ക് പുരസ്‌ക്കാരം നല്‍കുന്നത്. യൂയൂണിവേഴ്‌സല്‍ ഇലക്ട്രോ എഞ്ചിനീയറിംഗ് കമ്പനി സിഒഒ, ശ്രീ ജയശങ്കര്‍ വിശ്വനാഥന്‍ വിശിഷ്ടാഥിതിയായി പങ്കെടുക്കും.തുടര്‍ന്ന് നടക്കുന്ന ഗാനമേളയില്‍ ഗായിക ചിത്രയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
Story Highlights: First BKS MP Raghu Vishwakalaratna Award to Sreekumaran Thambi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here