Advertisement

ദേശീയ നാവികസേനാ ദിനം; ഛത്രപതി ശിവജിയുടെ സിന്ധുദുർഗ് കോട്ടയിൽ

September 14, 2023
Google News 3 minutes Read

ഈ വർഷത്തെ നാവിക ദിനാഘോഷങ്ങൾ ഡിസംബർ 4 ന് നടക്കും. ഛത്രപതി ശിവജി പണിക്കഴിപ്പിച്ച സിന്ധുദുർഗ് കോട്ടയിലാണ് ഇന്ത്യ നാവിക ദിനം ആഘോഷിക്കുന്നത്. 1971-ൽ പാക്കിസ്ഥാനെതിരായ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേന നടത്തിയ ആക്രമണത്തിന്റെ സ്മരണാർത്ഥമാണ് ഇത്. സിന്ധുദുർഗ് കോട്ടയുടെ ചരിത്രത്തിന് ഇന്ത്യൻ നാവികസേനയുമായി അടുത്ത ബന്ധമാണുള്ളത്.(Navy Day 2023 to be celebrated at Sindhudurg Fort)

കഴിഞ്ഞ വർഷം നാവികസേന പതാകയിലെ സെന്റ് ജോർജ് ക്രോസ് മുദ്ര മാറ്റി പകരം ഛത്രപതി ശിവജി മുദ്രയാക്കിയിരുന്നു. ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചടങ്ങിലാണ് ഇത് മാറ്റിയത്. കോളോണിയൽ സംസ്‌കാരത്തിന്റെ ഭാരം ഇതോടെ ഒവിവായെന്നായിരുന്നു പ്രധാനമന്ത്രി ഈ മാറ്റത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്.

Read Also: നിപ: ലക്ഷണങ്ങളും പ്രതിരോധവും അറിയാം…

കഴിഞ്ഞ വർഷം നാവികസേന ദിനം ആഘോഷിച്ചത് വിശാഖപട്ടണത്താണാണ്. കഴിഞ്ഞ വർഷം ഇന്ത്യയുടെ കിഴക്കൻ തീരത്താണ് നാവികസേനാ ദിനം ആഘോഷിച്ചത്. ഈ വർഷം പടിഞ്ഞാറൻ തീരത്താണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ കരസേനയും ഇന്ത്യൻ വ്യോമസേനയും കഴിഞ്ഞ വർഷം ബെംഗളൂരുവിലും ചണ്ഡീഗഡിലും പരേഡുകൾ സംഘടിപ്പിച്ചിരുന്നു. ഈ വർഷത്തെ എയർഫോഴ്സ് ഡേ പരേഡ് ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഒക്ടോബർ എട്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് കാലത്തെ കന്റോൺമെന്റുകളെ സൈനിക സ്റ്റേഷനുകൾ എന്ന് പുനർനാമകരണം ചെയ്യാനുള്ള നീക്കവും പ്രതിരോധ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

Story Highlights: Navy Day 2023 to be celebrated at Sindhudurg Fort

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here