മലയാള സിനിമയില്‍ സവര്‍ണ മാടമ്പി ഫ്യൂഡലിസ്റ്റ് സിനിമകള്‍ മാത്രം എടുത്തു പരിചയമുള്ള വ്യക്തിയാണ് രഞ്ജിത്ത്; സി ദിവാകരൻ

സംവിധായകൻ രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ നേതാവ് സി ദിവാകരൻ. രഞ്ജിത്ത് മാടമ്പിയാണ്. ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ അന്വേഷണം ആവശ്യം. രഞ്ജിത്തിന്റെ ഇടപെടൽ അവാർഡ് നിർണയത്തിൽ സ്വാധീനിക്കപ്പെട്ടെന്നും സി ദിവാകരൻ ട്വന്റിഫോറിനോട് പറഞ്ഞു. സർക്കാർ അഭിപ്രായം പറയണം, അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.(C Divakaran Against Director Ranjith)
വിവരമില്ലായ്മ ഒരു അലങ്കാരമായി ഇനിയെങ്കിലും രഞ്ജിത്ത് കൊണ്ടു നടക്കരുത്.മലയാള സിനിമയില്‍ സവര്‍ണ മാടമ്പി ഫ്യൂഡലിസ്റ്റ് സിനിമകള്‍ മാത്രം എടുത്തു പരിചയമുള്ള വ്യക്തിയാണ് രഞ്ജിത്ത്. അദ്ദേഹത്തിന് അവര്‍ണന്‍റെ സായുധ സമര പോരാട്ടങ്ങള്‍ക്ക് വീര്യം നല്‍കിയ മഹാത്മാവിനെ കേവലം ചവര്‍ എന്ന് തോന്നുന്നത് സ്വാഭാവികം.
Read Also: നിപ: ലക്ഷണങ്ങളും പ്രതിരോധവും അറിയാം…
രഞ്ജിത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന് കളങ്കമാണെന്നും അദ്ദേഹത്തെ സ്ഥാനത്തു നിന്ന് മാറ്റണമെന്നും സി. ദിവാകരന്‍ പറഞ്ഞു. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ രഞ്ജിത്ത് തെറ്റുതിരുത്തണമെന്നും ചരിത്രം പഠിക്കണമെന്നും സി. സി. ദിവാകരന്‍ പറഞ്ഞു.
Story Highlights: C Divakaran Against Director Ranjith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here