Advertisement

‘മന്ത്രിയാകാന്‍ ആര്‍ക്കും ആഗ്രഹിക്കാം; പറയേണ്ടത് മാധ്യമങ്ങളോടല്ല’; തോമസ് കെ തോമസിന് മറുപടിയുമായി എകെ ശശീന്ദ്രന്‍

September 15, 2023
Google News 1 minute Read
ak saseendran thomas k thomas

മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് തോമസ് കെ തോമസ് എംഎല്‍എയുടെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി എകെ ശശീന്ദ്രന്‍. മന്ത്രിയാകാന്‍ ആര്‍ക്കും ആഗ്രഹിക്കാമെന്നും എന്നാല്‍ പ്രതികരിക്കേണ്ടത് മാധ്യമങ്ങളോടല്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അനുസരിക്കുമെന്നും പ്രതികരണങ്ങള്‍ക്ക് പാര്‍ട്ടിവേദിയാണ് നല്ലതെന്നും ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഇല്ലാത്ത ചര്‍ച്ചയുടെ പേരില്‍ പ്രതികരിച്ച് വിവാദം ഉണ്ടാക്കണോയെന്നും അദ്ദേഹം ചോദിച്ചു.

രണ്ടര വര്‍ഷത്തിന് ശേഷം എകെ ശശീന്ദ്രന്‍ മന്ത്രിപദം ഒഴിയണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായി തോമസ് കെ തോമസ് പ്രതികരിച്ചിരുന്നു. മന്ത്രിസഭ പുനഃസംഘടന എന്‍സിപിക്കും ബാധകമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു. മന്ത്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശരദ് പവാറിനെ നേരില്‍ കാണുമെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു.

Story Highlights: Minister AK Saseendran replay to Thomas K Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here