Advertisement

മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി; മധ്യവയസ്കനെ ഫയർ ഫോഴ്സെത്തി താഴെ ഇറക്കി

September 16, 2023
Google News 2 minutes Read

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി. ആക്കുളം സ്വദേശി ശിശുപാലനാണ് മരത്തിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്. ചികിത്സയിൽ കഴിയുന്ന ആളാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നതെന്നാണ് സൂചന. അനുനയിപ്പിക്കാൻ പൊലീസ് ശ്രമം നടത്തി. തുടർന്ന് ഫയർ ഫോഴ്സ് എത്തി ഇയാളെ താഴെ ഇറക്കി.

ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും മരത്തിനു മുകളിൽ കയറി ശിശുപാലൻ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ട്.

Story Highlights: Man climbs tree, threatens suicide in Trivandrum medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here