Advertisement

അലൻസിയറിന് ഈ ‘പ്രതിഭ’ മതിയാകുമോ? എന്തോ: പ്രതിമ അല്ല പ്രതിഭയെന്ന് രചന നാരായണൻകുട്ടി

September 16, 2023
Google News 2 minutes Read

സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിൽ വിവാദ പ്രസ്താവന നടത്തിയ അലൻസിയറിനെയും ഭീമൻ രഘുവിനെയും പരിഹസിച്ച് നടി രചന നാരായണൻകുട്ടി. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രതിമയ്ക്കൊപ്പം ഭീമൻ രഘുവിന്റെ പ്രതിമയും കാർട്ടൂണിൽ കാണാം. ഡിജി ആർട്സിന്റെ ഒരു കാര്‍ട്ടൂൺ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം.(Rachana Narayanankutty against Alancier and Bheeman raghu)

എന്തൊരു നല്ല പ്രതിമ അല്ലെ …. അയ്യോ പ്രതിമ അല്ല പ്രതിഭ !!!

DigiArts ന്റെ കലാപ്രതിഭക്ക് ആശംസകൾ 🤩🙏

ഡിജി ആർട്സിന്റെ കലാപ്രതിഭയ്ക്ക് ആശംസകൾ. അലൻസിയർ ലെ ലോപ്പസിന് ഈ “പ്രതിഭ” മതിയാകുമോ എന്തോ!!!’’ എന്നാണ് രചന ഫേസ്ബുക്കിൽ കുറിച്ചത്.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി

ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചപ്പോൾ ഭീമൻ രഘു എഴുന്നേറ്റു നിൽക്കുകയായിരുന്നു. പ്രസംഗം നടന്ന 15 മിനിറ്റും ഒരു ഭാവഭേദവുമില്ലാതെ നിന്ന രഘുവിനെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസ കമന്റുകളും ട്രോളുകളും നിറഞ്ഞിരുന്നു.മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നും അച്ഛന്‍റെ സ്ഥാനത്താണ് അദ്ദേഹത്തെ കാണുന്നതെന്നുമായിരുന്നു അതിന് ഭീമന്‍ രഘുവിന്റെ മറുപടി.

എന്നാൽ പുരസ്കാരമായി സ്ത്രീ പ്രതിമ നല്‍കി തന്നെ പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിനൊപ്പം 25000 രൂപ നല്‍കി അപമാനിക്കരുത്. നല്ല അവാര്‍ഡുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കി സ്പെഷ്യല്‍ അവാര്‍ഡിന് സ്വര്‍ണം പൂശിയ പ്രതിമ നല്‍കണം തുടങ്ങിയ പരാമര്‍ശങ്ങളാണ് അലന്‍സിയര്‍ വേദിയില്‍ പറഞ്ഞത്.

Story Highlights: Rachana Narayanankutty against Alancier and Bheeman raghu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here