Advertisement

ആലുവയിൽ രണ്ടിടത്ത് പെട്രോൾ പമ്പ് ജീവനക്കാർക്ക് മർദനമേറ്റു

September 17, 2023
Google News 2 minutes Read
A petrol pump employee was beaten up in Aluva

ആലുവയിൽ രണ്ടിടത്ത് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് മർദനമേറ്റു. പുളിഞ്ചോട് 50 രൂപക്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിച്ചത് തടഞ്ഞതിനായിരുന്നു മർദ്ദനം. മർദ്ദനത്തിന്റെ cctv ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. എംഎൽഎ പടിയിൽ പെട്രോളിന് പകരം ഡീസൽ അടിച്ചെന്നാരോപിച്ചാണ് പമ്പ് മാനേജരെ മർദ്ദിച്ചത്.

ആലുവ പുളിഞ്ചോട് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ ഇന്ന് പുകർച്ചെയാണ് സംഭവം. ഇരുചക്ര വാഹനത്തിൽ പെട്രോൾ അടിക്കാൻ എത്തിയ യുവാക്കൾ അൻപത് രൂപയ്ക്ക് പെട്രോൾ അടിച്ചു. തുടർന്ന് പണം നൽകാതെ കടന്ന് കളയാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച തന്നെ മർദ്ദിക്കുകയായിരുന്നു എന്ന് ജോലിയിൽ ഉണ്ടായിരുന്ന ജാർഖൺഡ് സ്വദേശി മാക്സാദ്‌ ആലം പറയുന്നു.

സെക്യൂരിറ്റി ജീവനക്കാരനുനേരെയും യുവാക്കൾ ആക്രോഷിച്ചു. ആലുവ സ്വദേശികൾ തന്നെയാണ് മർദ്ദനത്തിന് പിന്നിൽ. ആലുവ ഈസ്റ്റ് പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് ജീവനക്കാർ. ഇന്നലെ വൈകീട്ട് ആലുവ എംഎൽഎ പടിയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ പെട്രോളിന് പകരം ഡീസൽ അടിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിൽ മാനേജർക്കും പരിക്കേറ്റിരുന്നു. പമ്പ് മാനേജരുടെ പരാതിയിലും വാഹന ഉടമയുടെ പരാതിയിലും പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: A petrol pump employee was beaten up in Aluva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here