Advertisement

പത്തനംതിട്ടയില്‍ പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം

September 17, 2023
Google News 1 minute Read
Pathanamthitta police jeep accident

പത്തനംതിട്ട മൈലപ്രയില്‍ പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും നിസാര പരുക്കേറ്റു.

പൊലീസ് ജീപ്പ് ഡിവൈഡറും ഇടിച്ചുതകര്‍ത്ത് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. അപകടത്തിന് പിന്നാലെ മറ്റൊരു പൊലീസ് ജീപ്പ് സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ മാറ്റിയത്. അമിത വേഗതയിലായിരുന്നു പൊലീസ് വാഹനമെന്ന് നാട്ടുകാര്‍ പറയുന്നു.

Story Highlights: Pathanamthitta police jeep accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here