പ്രവാസി സാഹിത്യോത്സവ് 2023: അൽ ഖോബാർ സോൺ സ്വാഗതസംഘം രൂപീകരിച്ചു

കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ വര്‍ഷം തോറും വിപുലമായി നടത്തിവരാറുള്ള പ്രവാസി സാഹിത്യോത്സവിന്റെ 13-മത് എഡിഷന്‍ അൽ ഖോബാർ തല പരിപാടികള്‍ക്കായുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഗമം സാമൂഹിക സാംസ്കാരിക മേഖലയിൽ നിറ സാന്നിധ്യമായ മാധ്യമ പ്രവർത്തകൻ സുബൈർ ഉദിനൂർ ഉദ്ഘാടനം ചെയ്തു.
നമ്മുടെ രാജ്യം പേരിന്റെ പോലും അടിവേരുകള്‍ പരതുന്ന ഇക്കാലത്ത് യുവതയെയും വിദ്യാര്‍ത്ഥികളെയും ധാര്‍മിക വഴിയില്‍ കൊണ്ടുവരാനും മനുഷ്യത്വമുള്ള പ്രബുദ്ധരായ ഒരു തലമുറയായി വളര്‍ത്തിയെടുക്കാനും ഇത്തരം കലാ സാംസ്‌കാരിക പരിപാടികള്‍ അനിവാര്യമെന്ന് സംഗമം അഭിപ്രായപ്പെട്ടു.
ആർ.എസ്.സി ഗ്ലോബൽ കൗൺസിൽ അംഗം ഉബൈദ് സഖാഫി സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ആർ.എസ്.സി ഖോബാർ സോൺ കലാലയം സെക്രട്ടറി ഷമാലുദ്ധീൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. ഷബീർ നവോദയ,അബ്ദുൽ ഹമീദ് ഉലൂമി, നൂറുദ്ധീൻ സഖാഫി, മുഹമ്മദ് മലബട്ട്, ബഷീർ പാടിയിൽ എന്നിങ്ങനെ കലാസാംസ്കാരിക മത രംഗത്തെ പ്രമുഖർ സംസാരിച്ചു. പ്രമുഖ മൊട്ടിവേഷൻ സ്പീക്കറും അധ്യാപകനുമായ ബഷീർ ചെല്ലക്കൊടി സംഘാടക സമിതി പ്രഖ്യാപനം നടത്തി.
സുലൈമാൻ ഹാജി ലുലു ചെയർമാനും വഹാബ് ഫാറൂഖ് കൺവീനറും ആയ 60 അംഗ സംഘാടക സമിതി ആണ് നിലവിൽ വന്നത്. ഒക്ടോബർ 13 ന് ഖോബാറിൽ വെച്ച് നടക്കുന്ന സോൺ മത്സരത്തിൽ ബയോണിയ, ശമാലിയ്യ, തുഖ്ബ സെക്ടറുകളിൽ നിന്നുള്ള 300 പരം മത്സരാർത്ഥികൾ പങ്കെടുക്കും.
കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.ആർ.എസ്.സി എക്സിക്യൂട്ടീവ് സെക്രട്ടറി റഹൂഫ് വയനാട് സ്വാഗതവും സമിതി ജോയിന്റ് കൺവീനർ മുഹമ്മദലി കാരികുളം നന്ദിയും പറഞ്ഞു.
Story Highlights: Pravasi Sahitya Festival 2023, Welcome Committee formed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here