അല്‍ ഖോബാര്‍ പ്രവാസി സാഹിത്യോത്സവ്: സംഘാടക സമിതി രൂപീകരിച്ചു
കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പ്രവാസി സാഹിത്യോത്സവിന്റെ പതിനാലാമത് എഡിഷന്‍ വിപുലമായി സംഘടിപ്പിക്കാനുള്ള സംഘാടക സമിതി നിലവില്‍ വന്നു. യൂനിറ്റ്, സെക്ടര്‍ ഘടകങ്ങളിലെ മത്സര വിജയികളാണ് ഒക്ടോബര്‍ 25 ന് നടക്കുന്ന സോണ്‍ സാഹിത്യോത്സവില്‍ മാറ്റുരക്കുക. (Al Khobar Expatriate Literary Festival updates)
റഫാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രസ്തുത സംഗമം ഐസിഎഫ് അല്‍ഖോബാര്‍ സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഉലൂമി ഉല്‍ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ ഉസ്മാന്‍ കല്ലായി അധ്യക്ഷനായിരുന്നു. രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി ഈസ്റ്റ് നാഷനല്‍ സംഘടനാ സെക്രട്ടറി സ്വാദിഖ് സഖാഫി ജഫനി സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി.
ആര്‍ എസ് സി ഗ്ലോബല്‍ പ്രതിനിധി ഉബൈദ് സഖാഫി കോട്ടക്കല്‍ സാഹിത്യോത്സവ് പ്രഖ്യാപനവും ഐസിഎഫ് ഈസ്റ്റേണ്‍ പ്രോവിന്‍സ് അഡ്മിന്‍ പ്രസിഡണ്ട് ഉബൈദുല്ലാഹ് അഹ്‌സനി ആലപ്പുഴ സംഘാടക സമിതി പ്രഖ്യാപനവും നടത്തി.മന്‍സൂര്‍ മഹ്‌ളരി , ലത്തീഫ് ഹാജി ചെറുമുക്ക്, മുഹമ്മദ് മാലബട്ട് ബഷീര്‍ പാടിയില്‍, ആബിദ് വയനാട് തുടങ്ങി വിവിധ സാംസ്‌കാരിക പ്രാസ്ഥാനിക രംഗത്തെ പ്രമുഖര്‍ സംസാരിച്ചു.
മന്‍സൂര്‍ മഹ്‌ളരി കൊല്ലം ചെയര്‍മാനും സകരിയ കണ്ണൂര്‍ ജനറല്‍ കണ്‍വീനറും നൂറുദ്ദീന്‍ സഖാഫി ഫിനാന്‍സ് കണ്‍വീനറുമായ എഴുപത് അംഗ സംഘാടക സമിതിയാണ് നിലവില്‍ വന്നത്.പ്രസ്തുത പരിപാടിയില്‍ കലാലയം സമിതി സെക്രട്ടറി അന്‍വര്‍ ഹമീദ് ഒറ്റപ്പാലം സ്വാഗതവും ഷമാലുദ്ദീന്‍ തെരുവത്ത്നന്ദിയുംപറഞ്ഞു.
Story Highlights : Al Khobar Expatriate Literary Festival updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here