Advertisement

ഇപി ജയരാജന്‍ വധശ്രമക്കേസ്: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; കെ സുധാകരനെതിരായ ഹര്‍ജി സുപ്രിംകോടതി തള്ളി

September 27, 2024
Google News 4 minutes Read
SC rejected state's plea against K Sudharakan in E P jayarajan Murder attempt case

ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കുറ്റ വിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കെ സുധാകരനെതിരായ ഹര്‍ജി സുപ്രിംകോടതി തള്ളി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഹര്‍ജി സമര്‍പ്പിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ആരാണ് കേരളം ഭരിക്കുന്നതെന്ന് ജസ്റ്റിസ് വിക്രം നാഥ് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. നിങ്ങള്‍ കോണ്‍ഗ്രസാണോ അതോ സിപിഐഎമ്മാണോ എന്നും കോടതി സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകനോട് ആരായുകയുണ്ടായി. (SC rejected state’s plea against K Sudharakan in E P jayarajan Murder attempt case)

ജസ്റ്റിസുമാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കെ സുധാകരനെതിരെ തെളിവുകളില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതി ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Read Also: ‘നേരത്തെ സംശയിച്ചതുപോലെ കാര്യങ്ങള്‍ എത്തി,എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ അന്‍വര്‍ പറഞ്ഞു’ മുഖ്യമന്ത്രി

1995 ഏപ്രില്‍ 12നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ചണ്ഡിഗഢില്‍ നിന്ന് മടങ്ങവേ ട്രെയിനില്‍ വച്ച് ഇപി ജയരാജന് വെടിയേല്‍ക്കുകയായിരുന്നു. വിക്രംചാലില്‍ ശശിയെന്നയാളാണ് ഇ പിയുടെ കഴുത്തിലേക്ക് വെടിയുതിര്‍ത്തത്. കെ സുധാകരന്‍ ഉള്‍പ്പെടെ വധശ്രമത്തില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം.

Story Highlights : SC rejected state’s plea against K Sudharakan in E P jayarajan Murder attempt case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here