Advertisement

വര്‍ണാഭമായി ലുലു മലര്‍വാടി ചില്‍ഡ്രന്‍സ് ഫെസ്റ്റ്; ചിത്രരചനാമത്സരങ്ങള്‍ നടന്നു

November 24, 2023
Google News 2 minutes Read
Lulu Malarwadi Children's Fest, Painting competitions

അല്‍ ഖോബാര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 14-ാം വാര്‍ഷികത്തോടനുബന്ധിച്ച് മലര്‍വാടി അല്‍ഖോബാര്‍ ഘടകം ലുലുവുമായി സഹകരിച്ച് ഒന്ന് മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഒന്ന് മുതല്‍ രണ്ടു വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി നടത്തിയ കളറിങ് മത്സരത്തില്‍ ആയിഷ ഇല്ല്യാസ് ഒന്നാം സ്ഥാനവും ,ഇശല്‍ ഫാത്തിമ രണ്ടാം സ്ഥാനവും അയാന നവാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്ന് മുതല്‍ അഞ്ചു വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി നടത്തിയ പെന്‍സില്‍ ഡ്രോയിങ് മത്സരത്തില്‍ ആകിഫ് മിര്‍ഷാദ് ഒന്നാം സ്ഥാനവും ,അന്‍ഫാസ് രണ്ടാം സ്ഥാനവും ,സമീഹ ഇസ്സത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. (Lulu Malarwadi Children’s Fest, Painting competitions)

ആറു മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി നടത്തിയ മെമ്മറി ടെസ്റ്റ് മത്സരത്തില്‍ മന്‍ഹ മറിയം ഒന്നാം സ്ഥാനവും ,സയ്യിദ് ഖലീല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഒന്‍പത് മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി നടത്തിയ മെമ്മറി ടെസ്റ്റ് മത്സരത്തില്‍ സൈബ ഫാത്തിമ ഒന്നാം സ്ഥാനവും ,ബിലാല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ലുലു അല്‍ഖോബാര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മനോജ് ചന്ദനപ്പള്ളി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി.

Read Also: ‘എന്താണ് മെത്തേഡ് ആക്ടിങ് എന്നൊന്നും അറിയില്ല’; ഡയറക്ടറിലൂടെയാണ് കഥയെ മനസിലാക്കുന്നത്; വിജയ് സേതുപതി

മത്സര ഇടവേളകളില്‍ നടന്ന കുട്ടികളുടെ കലാ പരിപാടികളും ആകര്‍ഷകമായി. വിവിധയിനം മത്സരങ്ങളിലായി നൂറോളം കുട്ടികള്‍ പങ്കെടുത്ത പരിപാടി മലര്‍വാടി അല്‍ഖോബാര്‍ ടീം നിയന്ത്രിച്ചു.ലുലു അല്‍ഖോബാര്‍ ജനറല്‍ മാനേജര്‍ ശ്യാം ഗോപാല്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മനോജ് ചന്ദനപ്പള്ളി,മലര്‍വാടി ഈസ്റ്റേണ്‍ പ്രൊവിന്‍സ് കോര്‍ഡിനേറ്റര്‍ സിറാജ്ജുദ്ധീന്‍ അബ്ദുല്ലാഹ്, മലര്‍വാടി അല്‍ഖോബാര്‍ കോര്‍ഡിനേറ്റര്‍ നിസാര്‍ അഹമ്മദ്,മലര്‍വാടി മെന്റ്റര്‍ സാജിദ് പാറക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു.

Story Highlights: Lulu Malarwadi Children’s Fest, Painting competitions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here