ഗ്രേഡ് എസ്.ഐ വ്യാപാരിയെ മര്‍ദിച്ച സംഭവം; വിചിത്ര നടപടിയുമായി പൊലീസ്

ഗ്രേഡ് എസ്.ഐ വ്യാപാരിയെ മര്‍ദിച്ച വിവാദത്തിന് പിന്നാലെ പാറശാലയില്‍ പൊലീസിന്റെ വിചിത്ര നടപടി. ആരോപണ വിധേയനായ ഗ്രേഡ് എസ്.ഐ സര്‍വീസില്‍ തുടരുമ്പോള്‍ എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. നടപടിക്കെതിരെ സേനയ്ക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
രാത്രി കട പൂട്ടി പുറത്തിറങ്ങിയ വ്യാപാരി ഗോപകുമാറിനെ ലാത്തി കൊണ്ട് മര്‍ദ്ദിച്ചത് പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഗ്ലാട്‌സണ്‍ മത്യാസ്. ഇത് ചോദ്യം ചെയ്ത ഗോപകുമാറിന്റെ സുഹൃത്തിനെയും കയ്യേറ്റം ചെയതിരുന്നു. പരാതി സ്റ്റേഷനില്‍ എത്തിയപ്പോള്‍ എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാം ഗ്രേഡ് എസ്.ഐ ക്കെതിരെ കേസെടുത്തു. എന്നാല്‍ ആരോപണ വിധേയനായ ഗ്രേഡ് എസ്.ഐ
സര്‍വീസില്‍ തുടരുമ്പോഴാണ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തത്.
വ്യാപാരിയെ മര്‍ദ്ദിച്ചതും തുടര്‍ന്നുണ്ടായ വിവരങ്ങളും കൃത്യ സമയത്തു ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. വിചിത്ര നടപടിയില്‍ സേനയ്ക്കുള്ളിലും നാട്ടുകാര്‍ക്കിടയിലും പ്രതിഷേധം ശക്തമാണ്.
Story Highlights: Police with strange action in incident which Grade SI beaten up trader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here