ഭിന്നശേഷിക്കാരനായ ബിബിനും കുടുംബത്തിനും ആശ്വാസം: കനാലിനു മുകളിലെ പാലം തകർന്ന സംഭവത്തിൽ ഇടപെട്ട് മന്ത്രി; 24 ഇംപാക്ട്
കനാലിനു മുകളിലെ പാലം തകർന്നതോടെ വീടിന് പുറത്തു കടക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ ഭിന്നശേഷിക്കാരനും കുടുംബത്തിനും ആശ്വാസമായി മന്ത്രിയുടെ ഇടപെടൽ. എത്രയും വേഗം പാലം പുനർ നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് ചീഫ് എഞ്ചിനീയർക്ക് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ചെറുവാരക്കോണം സ്വദേശിയായ ബിബിൻ്റെയും കുടുംബത്തിൻ്റേയും ദുരവസ്ഥ 24 ആണ് പുറത്തെത്തിച്ചത്. 24 ബിഗ് ഇംപാക്ട്.
ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ഭിന്നശേഷിക്കാരൻ ആയ ബിപിൻ്റെ വീട്ടിലേക്ക് കയറുന്ന പാലം തകർന്നത്. കനാലിന് മുകളിലൂടെയുള്ള പാലം തകർന്നതോടെ ചക്ര കസേരയിൽ ജീവിക്കുന്ന ബിപിന് പുറത്തിറങ്ങാൻ കഴിയാതെയായി. ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള പാലം പുനർനിർമ്മിക്കാൻ നേരത്തെ പണം അനുവദിച്ചതാണ്. എന്നാൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പാലം തകർന്നു വീണിട്ടും അനുകൂല നടപടി സ്വീകരിച്ചില്ല.
വാർത്ത 24 പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് ഇറിഗേഷൻ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടൽ. എത്രയും വേഗം പാലം നിർമ്മാണം തുടങ്ങാൻ ചീഫ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകി. നിർമ്മാണം പൂർത്തീകരിക്കും വരെയും ആശുപത്രിയിലേക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ബിപിനും കുടുംബവും ഉള്ളത്.
Story Highlights: Relief for Bibin and family; 24 Impact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here