ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിനത്തിലും സഞ്ജു ഇല്ല; കെ.എൽ. രാഹുൽ ക്യാപ്റ്റൻ

ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ഇത്തവണയും പരിഗണിച്ചിട്ടില്ല. സെപ്റ്റംബർ 22നാണ് മത്സരം ആരംഭിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമം നൽകിയിരിക്കുകയാണ്. കെ.എൽ. രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളിൽ ടീമിനെ നയിക്കുക. മൂന്നാം ഏകദിനത്തിൽ രോഹിതിന്റെ നേതൃത്വത്തിലുള്ള ലോകകപ്പ് ടീമിനെ തന്നെയാണ് ഇന്ത്യ രംഗത്തിറക്കുക. ആദ്യ രണ്ട് മത്സരങ്ങളിൽ മാത്രമാണ് സീനിയർ താരങ്ങൾ മാറി നിൽക്കുന്നത്.
ആർ. അശ്വിനെയും വാഷിംഗ്ടൺ സുന്ദറിനെയും ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ജുവിനെ ഒഴിവാക്കിയപ്പോഴും തിലക് വർമയെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിക്കുന്ന റുതുരാജ് ഗെയ്‌ക്‌വാദും ടീമിൽ കയറിപ്പറ്റി. മൊഹാലിയിൽ സെപ്റ്റംബർ 22നും ഇന്‍ഡോറിൽ 24നും രാജ്കോട്ടിൽ 27നും ആണ് മത്സരങ്ങൾ നടക്കുക.
ആദ്യ രണ്ട് ഏകദിനം: കെ.എൽ.രാഹുൽ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വർമ, പ്രസീദ്ധ് കൃഷ്ണ, ആർ അശ്വിൻ, ആർ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ.
മൂന്നാം ഏകദിനം : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, കുൽദീപ് യാദവ്, കുൽദീപ് യാദവ് പട്ടേൽ (ഫിറ്റ്നസ് അനുസരിച്ച്), ആർ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ.
Story Highlights: Sanju Samson will not play in the ODI against Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here