Advertisement

വനിത സംവരണ ബില്ല് ഇന്ന് ലോക്‌സഭയിൽ; സോണിയ ഗാന്ധി ചർച്ചയിൽ പങ്കെടുക്കും

September 20, 2023
Google News 2 minutes Read

വനിതാ സംഭരണ ബില്ല് ലോക്‌സഭ ഇന്ന് ചർച്ചചെയ്യും. ഇന്ന് തന്നെ ബില്ല് പാസാക്കാനാണ് നീക്കം. ലോക്‌സഭയിലെ ബില്ലിന്മേൽ കോൺഗ്രസ് നിരയിൽ നിന്നും സോണിയ ഗാന്ധി ചർച്ച തുടങ്ങും.ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും. അഡ്വക്കേറ്റസ് ഭേദഗതി ബില്ലടക്കം ഇന്ന് സഭയിൽ വരാനിടയുണ്ട്.

ഇന്നലെയാണ് വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും.

ലോക്സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകളിൽ 15 വർഷത്തേക്കാണ് വനിതാ സംവരണം. പാർലമെന്റിന് നിയമനിർമ്മാണത്തിലൂടെ ഈ സംവരണ കാലാവധി നീട്ടാം. മണ്ഡല പുനർനിർണയത്തിന് ശേഷം മാത്രമായിരിക്കും വനിതാ സംവരണം നടപ്പാക്കുക. ഭരണഘടനാ ഭേദഗതി പാർലമെന്റ് അംഗീകരിച്ച ശേഷമുള്ള ആദ്യ സെൻസസിന്റെ വിവരങ്ങളടെ അടിസ്ഥാനത്തിലാകും മണ്ഡല പുനർനിർണയം.

അതിനിടെ പാർലമെന്റിൽ നടപ്പിലാക്കുന്ന വനിതാ സംവരണ ബില്ലിൽ പിന്നോക്ക എസ് സി, എസ് ടി വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് ബിഎസ് പി നേതാവ് മായാവതി പറഞ്ഞു. ബില്ലിനെ പിന്തുണക്കുന്നുവെന്നും മായാവതി വ്യക്തമാക്കി. 33ന് പകരം 50 % സംവരണം നിയമസഭകളിലും ലോക്സഭയിലും ഏർപ്പെടുത്തതിനെ കുറിച്ച് സർക്കാർ ആലോചിക്കണമെന്നും മായാവതി പറഞ്ഞു.

Story Highlights: Debate on women’s reservation bill today, Sonia to lead Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here