Advertisement

‘മന്ത്രിസഭാ പുനഃസംഘടനയില്‍ ഘടകകക്ഷികളുടെ ആവശ്യം പരിഗണിക്കും’; ഇപി ജയരാജന്‍

September 20, 2023
Google News 2 minutes Read
EP Jayarajan

മന്ത്രിസഭാ പുനഃസംഘടനയില്‍ ഘടകകക്ഷികളുടെ ആവശ്യം പരിഗണിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ചര്‍ച്ചകളിലൂടെ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിവേണമെന്നുള്ള എല്‍ജെഡിയുടെ കത്ത് പരിശേധിക്കുമെന്ന് ഇപി ജയരാജന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

‘ലഭിക്കുന്ന കത്തുകളെല്ലാം പരിശോധിക്കുന്നത് എല്‍ഡിഎഫ് രീതിയാണ്. എല്‍ഡിഎഫ് യോഗത്തിന്റെ മുഖ്യ അജണ്ട കേന്ദ്രത്തിനെതിരായ പ്രതിഷേധ പരിപാടികളാണ്’ ഇപി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗം ഇന്നാണ് നടക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം യോഗത്തില്‍ വിലയിരുത്തും.

മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ അടക്കമുള്ളവര്‍ കത്ത് നല്‍കിയിരുന്നു. മന്ത്രി സ്ഥാനത്തിനായി എന്‍സിപിയും എല്‍ജെഡിയും ജെഡിഎസും രംഗത്തെത്തിയിരുന്നു.

Story Highlights: LDF Convener E P Jayarajan on Cabinet reshuffle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here