Advertisement

കാവിക്കൊടിയുമായി പരശുറാം എക്‌സ്പ്രസ്‌ തടഞ്ഞു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

September 20, 2023
Google News 3 minutes Read
man-was-arrested-for-stopping-train-in-ferok

കാവിക്കൊടിയുമായി യുവാവ് ട്രെയിൻ തടഞ്ഞു. ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പിടിയിലായത് ബീഹാർ സ്വദേശി മൻദീപ് ഭാരതിയാണ്. സംഭവം നടന്നത് ഫറോക്ക് റെയിൽവേ സ്റ്റേഷനിലാണ്. പരശുറാം എക്‌സ്പ്രസാണ് തടഞ്ഞത്. (Man was arrested for stopping train in ferok)

ഫറോക്ക് റെയിൽവേ സ്‌റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.മംഗളൂരു – നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ് ട്രെയിനാണ് ഇയാൾ തടഞ്ഞത്. പ്രതി കുറ്റിപ്പുറത്ത് ആശാരിപ്പണി ചെയ്തിരുന്നു.

Read Also: കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്

ഈ വകയിൽ 16,500 രൂപ കിട്ടാനുണ്ട് ഇത് കിട്ടാത്തതിലുള്ള പ്രതിഷേധമാണ് ഇയാൾ പ്രകടിപ്പിച്ചതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിവരം. കൈയിലുണ്ടായിരുന്ന വടിയിൽ കാവിക്കൊടി ചുറ്റിയ ശേഷം ഇയാൾ നിർത്തിയിട്ടിരുന്ന ട്രെയിനിന് മുൻപിൽ നിൽക്കുകയായിരുന്നു. ഇതുമൂലം ട്രെയിൻ പത്ത് മിനിട്ടോളം വൈകി.ആർപിഎഫ് അന്വേഷണം ആരംഭിച്ചു.

Story Highlights: Man was arrested for stopping train in ferok

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here