Advertisement

ഡൽഹിയിൽ 15 കാരിയെ ഓട്ടോറിക്ഷാ ഡ്രൈവർമാർ കൂട്ടബലാത്സംഗത്തിനിരയാക്കി

September 22, 2023
Google News 2 minutes Read
A 15-year-old girl was gang-raped by autorickshaw drivers in Delhi

രാജ്യതലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവർമാർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജനതാ മജൂർ കോളനിയിൽ താമസിക്കുന്ന പതിനഞ്ചുകാരിയെയാണ് രണ്ട് സഹോദരന്മാർ ചേർന്ന് പീഡിപ്പിച്ചത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ജനതാ മജൂര്‍ കോളനിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയാണ് പീഡനത്തിന് ഇരയായത്. സാഹിദും (22) സഹോദരൻ സുബൈറും (24) ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഓട്ടോ ഡ്രൈവര്‍മാരാണ്.

ഇരുവർക്കുമെതിരെ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജോർജ് ടിർക്കി അറിയിച്ചു. അതേസമയം ഡൽഹിയിൽ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർധിക്കുകയാണ്.

Story Highlights: A 15-year-old girl was gang-raped by autorickshaw drivers in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here