Advertisement

കൊല്ലത്ത് മദ്യമെന്ന് പറഞ്ഞ് കോള നല്‍കി പറ്റിച്ചയാളെ പിടികൂടി നാട്ടുകാര്‍

September 22, 2023
Google News 3 minutes Read
locals caught man who sell cola claiming it was alcohol in Kollam

മദ്യപാനികളെ കോള നല്‍കി പറ്റിച്ചയാള്‍ കൊല്ലത്ത് പിടിയില്‍. മദ്യക്കുപ്പിയില്‍ കോളനിറച്ചായിരുന്നു തട്ടിപ്പ്. ചങ്ങന്‍കുളങ്ങര അയ്യപ്പാടത്ത് തെക്കതില്‍ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. (locals caught man who sell cola claiming it was alcohol in Kollam)

ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജിലും ബാറിലും മദ്യം വാങ്ങാന്‍ വരുന്നവരെ കോള കുടിപ്പിക്കുന്ന യുവാവിനെയാണ് നാട്ടുകാരും ബിവറേജിലെ സ്റ്റാഫും ചേര്‍ന്ന് പിടികൂടിയത്.മദ്യം വാങ്ങാന്‍ എത്തുന്നവരോട് തന്റെ കയ്യില്‍ മദ്യം ഉണ്ടെന്നും വില കുറച്ച് നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മദ്യ കുപ്പിയില്‍ കോള നിറച്ച് വില്‍ക്കുകയാണ് ഇയാളുടെ രീതി. രാത്രിയിലും ബിവറേജില്‍ വലിയ ക്യൂ ഉള്ളപ്പോഴും ബിവറേജ് അടയ്ക്കുന്നതിന് തൊട്ടുമുന്‍പുമാണ്‌ ഇയാള്‍ ഇത്തരത്തില്‍ മദ്യമാണെന്ന പേരില്‍ കോളവില്‍പ്പന നടത്തിയത്.

Read Also: പ്രതികാരം വീട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ജയം

മദ്യം വാങ്ങിയവര്‍ കഴിക്കാനായി എടുത്ത് രുചിച്ചു നോക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.തുടര്‍ന്ന് നിരവധി പരാതികള്‍ ബിവറേജസിന്റെ മാനേജര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തട്ടിപ്പ് വീരനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാള്‍ കോള നിറച്ച മദ്യകുപ്പിയുമായി വീണ്ടും തട്ടിപ്പ് തുടരാന്‍ ശ്രമിക്കുമ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടിയത്. ചങ്ങന്‍കുളങ്ങര അയ്യപ്പാടത്ത് തെക്കതില്‍ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. ഓച്ചിറ പോലീസിന് കൈമാറിയ പ്രതിയെ പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.

Story Highlights: locals caught man who sell cola claiming it was alcohol in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here