‘കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മൈക്കിനായി പിടിവലി കൂടുന്നു, യുഡിഎഫില്‍ ഉടലെടുക്കുന്നത് വലിയ തർക്കം’; എം.വി ഗോവിന്ദന്‍

കേരളത്തിലെ യുഡിഎഫില്‍ വലിയ രീതിയിലുള്ള തര്‍ക്കമാണ് രൂപപ്പെട്ടുവരുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മൈക്കിനായി പിടിവലി കൂടി. പിന്നാലെ നടന്നതും എല്ലാവരും കണ്ടതാണ്. ഇതെല്ലാം ജനങ്ങളുടെ മുന്നിലുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
‘ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ ‘കാലം സാക്ഷി’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി, കേരളത്തിലെ മുന്‍ പ്രതിപക്ഷ നേതാവ് ശക്തമായ അമര്‍ഷ പ്രഖ്യാപനമാണ് ഇന്‍സ്റ്റഗ്രാമിലൂടെ രേഖപ്പെടുത്തിയത്. പിന്നീടത് പിന്‍വലിച്ചു. ഭൂരിപക്ഷം എംഎല്‍എമാരുടേയും പിന്തുണ ഉണ്ടായിട്ടും ചെന്നിത്തലയെ പദവിയിലേക്ക് നിശ്ചയിച്ചില്ലായെന്ന വേദനാപരമായ കാര്യമാണ് ചെന്നിത്തല രേഖപ്പെടുത്തിയത്’ – എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഹൈക്കമാന്‍ഡ് ഇടപെടല്‍ വന്നപ്പോള്‍ വി.ഡി സതീശന് അനുകൂലമായി വന്നുവെന്നാണ് ആത്മകഥയില്‍ പറയുന്നത്. തഴയുകയാണെന്നും മത്സരിക്കാനില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മൈക്കിന് വേണ്ടി പിടിവലി നടത്തുകയാണ്. ഇതൊക്കെ ജനങ്ങളുടെ വിലയിരുത്തലിന് വിധേയപ്പെടുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
Story Highlights: MV Govindan says that huge disputes are arising in UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here