Advertisement

‘ടി-20യിൽ കഴിവ് കണ്ടതാണ്, ഒറ്റക്കളി കൊണ്ട് ഏകദിനത്തിലെ മോശം ഫോം മാറ്റാനാവും’; സൂര്യകുമാറിനെ പിന്തുണയ്ക്കുന്നു എന്ന് ദ്രാവിഡ്

September 22, 2023
Google News 2 minutes Read
rahul dravid suryakumar yadav

ലോകകപ്പ് ടീമിൽ ഉൾപ്പെട്ട സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കുന്നു എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. സൂര്യകുമാറിൻ്റെ കഴിവ് ടി-20യിൽ കണ്ടതാണ്. ഒറ്റക്കളി കൊണ്ട് ഏകദിനത്തിലെ മോശം ഫോം മാറ്റാനാവും എന്നും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ദ്രാവിഡ് പറഞ്ഞു. (rahul dravid suryakumar yadav)

“അവൻ ടീമിലുണ്ട്. അതുകൊണ്ട് അവനെ പൂർണമായി പിന്തുണയ്ക്കുകയാണ്. അവന് കഴിവുള്ളതിനാലാണ് ഞങ്ങൾ അവനെ പിന്തുണയ്ക്കുന്നത്. ടി-20യിൽ മാത്രമേ അത് കണ്ടിട്ടുള്ളൂ എങ്കിലും ഒരു താരമെന്ന നിലയിൽ അവൻ എത്ര മികച്ചയാളാണെന്ന് നമുക്കറിയാം. കളിയുടെ ഗതി മാറ്റിമറിയ്ക്കാൻ അവനു കഴിയും.

Read Also: രോഹിതും കോലിയുമില്ല, സൂര്യകുമാറിന് അവസാന അവസരം; ഓസീസിനെതിരായ ആദ്യ ഏകദിനം ഇന്ന്

ഏകദിനത്തിൽ മികച്ച റെക്കോർഡുകളുള്ള സഞ്ജു സാംസണിനു പകരം സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച ടീം മാനേജ്മെൻ്റിനെതിരെ വിമർശനം ശക്തമാണ്. 99.81 സ്ട്രൈക്ക് റേറ്റും 24.40 ശരാശരിയുമുള്ള സൂര്യയെ 104 സ്ട്രൈക്ക് റേറ്റും 55.71 ശരാശരിയുമുള്ള സഞ്ജുവിനു മുകളിൽ പരിഗണിച്ചത് ആരാധകരും മുൻ താരങ്ങളുമടക്കം ചോദ്യം ചെയ്യുന്നുണ്ട്. 25 മത്സരങ്ങൾ കളിച്ച സൂര്യ 537 റൺസ് നേടിയപ്പോൾ വെറും 12 മത്സരങ്ങളിൽ നിന്ന് സഞ്ജുവിന് 390 റൺസുണ്ട്.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം ഇന്ന് നടക്കും. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30ന് മത്സരം ആരംഭിക്കും. സുപ്രധാന താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും വിശ്രമം നൽകിയാണ് ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ ഇറങ്ങുക. ഏകദിനത്തിൽ തുടരെ പരാജയപ്പെടുന്ന സൂര്യകുമാർ യാദവിന് ഒരുപക്ഷേ, ഇത് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള അവസാന അവസരമാവും.

Story Highlights: rahul dravid backs suryakumar yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here