കരുവന്നൂര്‍ പ്രതിയുമായി സിപിഐഎം നേതാവിന് ബിസിനസ് ബന്ധം; നിര്‍ണായക ശബ്ദരേഖ ട്വന്റിഫോറിന്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയുമായി സിപിഐഎം നേതാക്കള്‍ക്കുള്ള ബന്ധം തെളിയിക്കുന്ന നിര്‍ണായക ശബ്ദരേഖ ട്വന്റിഫോറിന്. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്‍ സതീഷ് കുമാറിന്റെ ഹോട്ടല്‍ വ്യവസായത്തില്‍ പങ്കാളിയായിരുന്നെന്ന് തെളിയിക്കുന്നതാണ് പുതിയ ശബ്ദരേഖ. (CPIM leader has a business connection with Karuvannur case accused)
വടക്കാഞ്ചേരിയ്ക്കടുത്ത് അത്താണിയില്‍ സീപേള്‍ എന്ന പേരിലുള്ള ഹോട്ടലിലാണ് പി ആര്‍ അരവിന്ദാക്ഷന് ബിസിനസ് ബന്ധമുണ്ടെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സതീഷ് കുമാര്‍ ഉള്‍പ്പെടെ ആറ് പേര്‍ ചേര്‍ന്നാണ് ഈ ഹോട്ടല്‍ നടത്തുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് നടക്കുന്ന അതേ സമയത്ത് തന്നെയാണ് ഹോട്ടലും പ്രവര്‍ത്തിച്ചിരുന്നത്.
Read Also: വീണ്ടും സൈബർ തട്ടിപ്പ്; കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷം തട്ടി
കരുവന്നൂര്‍ സഹകരണബാങ്കിലെ ഇടപാടുകാരെ ഈ ഹോട്ടലില്‍ വിളിച്ചുവരുത്തി പലപ്പോഴും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാരന്‍ വെളിപ്പെടുത്തുന്നു. ജീവനക്കാര്‍ ഇത് മൊഴിയായി ഇഡിക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. നഷ്ടത്തിലായതോടെ കാലക്രമേണെ ഈ ഹോട്ടല്‍ പൂട്ടുകയായിരുന്നു. അതേസമയം കരുവന്നൂരിലെ പുതിയ വിവാദങ്ങള്‍ക്ക് ശേഷം ഇന്ന് തൃശൂര്‍ സിപിഐഎമ്മിന്റെ നിര്‍ണായക യോഗം നടക്കുകയാണ്. എം വി ഗോവിന്ദന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.
Story Highlights: CPIM leader has a business connection with Karuvannur case accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here