ഹരിതം – ടി.വി കൊച്ചുബാവ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ദുബായ്– ഹരിതം ബുക്സിൻ്റെ ജൂബിലി വർഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഹരിതം– ടി.വി കൊച്ചുബാവ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

കവിതയ്ക്ക് ഇസ്മായീൽ മേലടി (പുസ്തകം–വാർത്തകൾ ഓര്‍മിക്കാനുള്ളതല്ല), ബാല സാഹിത്യത്തിന് സാദിഖ് കാവിൽ(ഖുഷി), ലേഖന സമാഹാരത്തിന് എം.സി.എ.നാസർ, ഷാബു കിളിത്തട്ടിൽ, ബഷീർ തിക്കോടി (യഥാക്രമം–പുറംവാസം, ഗഫൂർക്കാ ദോസ്ത്, കൊലവിളികൾക്കും നിലവിളികൾക്കും ഇടയിൽ), നോവൽ–സലീം അയ്യനത്ത്, ഹണി ഭാസ്കരൻ (യഥാക്രമം –ബ്രാഹ്മിൺ മൊഹല്ല, ഉടൽ രാഷ്ട്രീയം), കഥാസമാഹാരം–കെ.എം.അബ്ബാസ്, വെള്ളിയോടൻ (യഥാക്രമം–കെ.എം.അബ്ബാസിൻ്റെ സമ്പൂർണകഥകൾ, ബർസഖ്), ഓര്‍മ–മനോജ് രാധാകൃഷ്ണൻ(പല കാലങ്ങളിൽ ചില മനുഷ്യർ) എന്നിവർക്കാണ് അവാർഡ്. കൂടാതെ, സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഷീലാ പോൾ രാമച്ചെയ്ക്കും പുരസ്കാരം നൽകും.
ഈ വർഷം നവംബർ 1 മുതൽ 11 വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുന്ന 42–ാം രാജ്യാന്തര പുസ്തകമേളയിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഹരിതം ബുക്സിൻ്റെ പ്രതാപൻ തായാട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൊമെൻ്റോയും പ്രശസ്തിപത്രവും 5000 രൂപയുടെ പുസ്തകങ്ങളുമാണ് അവാർഡ്. മലയാള സാഹിത്യത്തിന് ആധുനികതയുടെ പുതുയ ദിശാബോധം പകർന്നു നൽകിയ യുഎഇയിൽ പ്രവാസിയായിരുന്ന ടി.വി. കൊച്ചുബാവയുടെ സ്മരണയ്ക്കാണ് അവാർഡ് ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Haritham – TV Kochubava Awards announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here