Advertisement

ഹർദീപ് സിംഗ് നിജ്ജറിന്റെ കൊപാതകം; അന്വേഷണത്തിൽ കാനഡയുമായി ഇന്ത്യ സഹകരിക്കണമെന്ന് അമേരിക്ക

September 24, 2023
Google News 2 minutes Read
india should cooperate with canada says america

കാനഡയുമായി ഇന്ത്യ സഹകരിക്കണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ. ഖലിസ്താൻ നേതാവ് നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തിൽ സഹകരിക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം. ഇന്ത്യക്ക് പ്രത്യേക പരിഗണന നൽകാൻ ആകില്ലെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക് സുള്ളിവൻ അറിയിച്ചു. ( india should cooperate with canada says america )

എല്ലാ രാജ്യങ്ങളോടും അമേരിക്കയ്ക്ക് ഒരേ നയമാണെന്നും അന്വേഷണത്തിൽ സുതാര്യതയും വിശ്വാസ്യതയും വേണമെന്നും വിഷയത്തിൽ കാനഡയുമായി അമേരിക്കക്ക് ഭിന്നത ഇല്ലെന്നും സുള്ളിവൻ വ്യക്തമാക്കി.

നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡയുമായും വിവരങ്ങൾ കൈമാറിയിരുന്നു എന്ന് അമേരിക്ക അറിയിച്ചു. ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടാകാമെന്ന് കനേഡിയൻ പ്രധാന മന്ത്രിയെ അറിയിച്ചിരുന്നുവെന്ന് കാനഡ യിലെ യുഎസ് അംബാസിഡർ ഡേവിഡ് കോഹെൻ വ്യക്തമാക്കി.

അതേസമയം, കാനഡയിലെ ഇന്ത്യ വിരുദ്ധ പോസ്റ്ററുകൾക്കെതിരെ നടപടികളുമായി കാനഡ രംഗത്ത് വന്നു. ഗുരുദ്വാരകൾക്ക് പുറത്തെ ഖാലിസ്താനി ബോർഡുകൾ കാനഡ നീക്കം ചെയ്തു. മൂന്ന് ഇന്ത്യൻ നയ തന്ത്ര ഉദ്യോഗസ്ഥർക്കെതിരായ ബോർഡുകളാണ് നീക്കം ചെയ്തത്.

Story Highlights: india should cooperate with canada says america

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here