മധ്യപ്രദേശിൽ ബിജെപി മുൻ വർക്കിംഗ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസിൽ ചേർന്നു

മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ബിജെപി മുൻ വർക്കിംഗ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസിൽ ചേർന്നു. ( madhya pradesh bjp members switch to congress )
നിയമസഭാ തിരഞ്ഞെടുപ്പിനായി മാസങ്ങൾ മാത്രം ശേഷിക്കെയാണ് ,മധ്യപ്രദേശിൽ ബിജെപി കനത്ത തിരിച്ചടി നേരിടുന്നത്. 2020 ൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മറിച്ചിട്ട് ജ്യോതിരാദിത്യ സിന്ധയക്കൊപ്പം ബിജെപിയിൽ പോയ നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് തിരികെ എത്തുകയാണ്. മുൻ വർക്കിംഗ് പ്രസിഡൻറ് പ്രമോദ് ടണ്ടൻ, രാം കിഷോർ ശുക്ല , ദിനേഷ് മൽഹാർ ഉൾപ്പെടെയുള്ള നേതാക്കളെയാണ് പിസിസി അധ്യക്ഷൻ കമൽനാഥ് കോൺഗ്രസിലേക്ക് സ്വീകരിച്ചത്. ഇതോടെ സിന്ധ്യാ ക്യാമ്പിൽ നിന്നും തിരികെയെത്തുന്ന ആറാമത്തെ നേതാവാണ് ടണ്ടൻ.
അതിനിടെ വനിതാ സംവരണ ബിൽ ഉടനടി പ്രായോഗികമാക്കാൻ നിയമ തടസ്സങ്ങൾ ഇല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. കോൺഗ്രസ് 2024 ൽ അധികാരത്തിൽ എത്തിയാൽ ഭേദഗതി ചെയ്യും. പുതിയ പാർലമെന്റിന്റെ ശിലാസ്ഥാപന ചടങ്ങിൽ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് അവഹേളനം എന്നും കോൺഗ്രസ് അധ്യക്ഷൻ വിമർശിച്ചു.
Story Highlights: madhya pradesh bjp members switch to congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here