Advertisement

യുഡിഎഫ് നേതാക്കള്‍ക്കിടയിലെ അനൈക്യത്തിന് എതിരെ മുസ്ലിം ലീഗ്; നേതാക്കള്‍ ഹൃദയവിശാലത കാണിക്കണമെന്ന് PMA സലാം

September 24, 2023
Google News 2 minutes Read
Muslim League against disunity among UDF leaders

കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണത്തിലും അഭിപ്രായ ഭിന്നതയിലും അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കിടയില്‍ യോജിപ്പും ഐക്യവും വേണമെന്നാണ് മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ ആവശ്യം. ഭിന്നതകള്‍ മാറ്റിവച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ട്വന്റിഫോറിനോട് പറഞ്ഞു.(Muslim League against disunity among UDF leaders)

ജനങ്ങള്‍ യുഡിഎഫിനൊപ്പമാണ്. ആ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ഹൃദയവിശാലത നേതാക്കള്‍ കാണിക്കണമെന്നും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും പിഎംഎ സലാം വ്യക്തമാക്കി.

പുതുപ്പള്ളി തെരെഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന ഐക്യവും യോജിപ്പും തെരഞ്ഞെടുപ്പിന് ശേഷം നേതാക്കള്‍ക്കിടയിലില്ല. പത്രസമ്മേളനത്തില്‍ മൈക്കിനായി വിഡി സതീശനും കെ. സുധാകരനും പിടിവലി കൂടിയതിലും കെ. മുരളീധരന്‍ നേതൃത്വത്തിനെതിരെ തുടര്‍ച്ചയായി രംഗത്തുവരുന്നതിലും ഘടകക്ഷികള്‍ക്ക് നീരസമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അനൈക്യം തിരിച്ചടിക്കുമോ എന്നാണ് ആശങ്ക. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ യുഡിഎഫിന് വീഴ്ചയുണ്ടായിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു.

Story Highlights: Muslim League against disunity among UDF leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here