Advertisement

“അന്നും ഇന്നും അവരെ തടയാനാകില്ല”; താലിബാൻ ഏറ്റെടുക്കുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ നടത്തിയ റെസ്റ്റോറന്റ്, ചിത്രം പങ്കുവെച്ച് വനിതാ സംരഭക

September 25, 2023
Google News 8 minutes Read

2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതു മുതൽ, ഗേൾസ് സെക്കൻഡറി സ്‌കൂളുകൾ അടച്ചുപൂട്ടുക, സർവ്വകലാശാലയിൽ നിന്ന് സ്ത്രീകളെ വിലക്കുക, സർക്കാരിതര ഏജൻസികളിൽ ജോലിചെയ്യുന്നത് തടയുക എന്നിങ്ങനെ സ്ത്രീകൾക്കെതിരെയുള്ള വിവേചനപരമായ നിരവധി നിയമങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ ഭയാനകമായ പശ്ചാത്തലത്തിൽ, അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ സിവിക് ടെക്നോളജി സ്റ്റാർട്ടപ്പായ എഹ്‌തസാബിന്റെ സിഇഒയും സ്ഥാപകയുമായ സാറാ വഹേദി, കാബൂളിലെ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതും സ്ത്രീകൾ നടത്തുന്നതുമായ റെസ്റ്റോറന്റായ ബോസ്റ്റ് റെസ്റ്റോറന്റിൽ എടുത്ത ഒരു പഴയ ചിത്രം വീണ്ടും പോസ്റ്റ് ചെയ്തു.

അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് എടുത്ത ഫോട്ടോയാണ് ഇത്. ഈ ഫോട്ടോ വീണ്ടും പങ്കിടുമ്പോൾ, വഹേദി കുറിച്ചതിങ്ങനെ “യുഎസിലെ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നതിന് ഒരു വർഷം മുമ്പ് അഫ്ഗാൻ സ്ത്രീകൾക്ക് 1919 ൽ വോട്ടവകാശം ലഭിച്ചിട്ടുണ്ട്. എനിക്ക് പിന്നിൽ കാണുന്ന ചിത്രത്തിൽ സ്ത്രീകളുടെ വോട്ടവകാശത്തിന് നേതൃത്വം നൽകിയ അഫ്ഗാനിസ്ഥാനിലെ രാജ്ഞി സോറയയാണ്. ഞങ്ങൾ ശക്തരായ സ്ത്രീകളിൽ നിന്നാണ് വരുന്നത്. ഇതാണ് ലോകം അറിയാൻ ഞാൻ ആഗ്രഹിക്കുന്ന അഫ്ഗാനിസ്ഥാൻ. അതിനാണ് ഞങ്ങൾ പോരാടുന്നത്.”

Read Also: ബന്ധുക്കള്‍ ഉപേക്ഷിച്ച അബൂബക്കറിന് സാമൂഹ്യനീതി വകുപ്പ് തണലൊരുക്കി; തുണയായത് ട്വന്റിഫോര്‍ വാര്‍ത്ത

ഫ്രീ വുമൺ റൈറ്റേഴ്‌സിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച 2017 ലെ ഒരു ലേഖനം അനുസരിച്ച്, ആക്ടിവിസ്റ്റ് മേരി അക്രമിയാണ് ബോസ്റ്റ് റെസ്റ്റോറന്റ് സ്ഥാപിച്ചത്. പുരുഷന്മാർക്ക് ഒറ്റയ്ക്ക് ഈ റസ്റ്റോറന്റിലേക്ക് വരാൻ അനുവാദമില്ല. എന്നാൽ അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം വരാം. റെസ്റ്റോറന്റിലെ ജീവനക്കാർ ലിംഗാധിഷ്ഠിത അക്രമത്തെ അതിജീവിച്ചവരായിരുന്നു.

നിർബന്ധിത വിവാഹങ്ങളിൽ നിന്നും അക്രമാസക്തമായ കുടുംബങ്ങളിൽ നിന്നും രക്ഷപ്പെട്ട് അഭയകേന്ദ്രത്തിൽ കഴിയുന്ന ജീവനക്കാർക്ക് സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കുള്ള വഴി ഒരുക്കുകയെന്നതാണ് റസ്റ്റോറന്റ് തുറക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് എന്നും സ്ത്രീകൾ മാത്രമുള്ള ജീവനക്കാരെ നിയമിച്ചതിന് പിന്നിലെ പ്രചോദനം വിശദീകരിച്ചുകൊണ്ട് മേരി പറഞ്ഞു”

Story Highlights: Kabul woman entrepreneur shares picture of Afghan’s women-run restaurant before Taliban takeover

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here